കുട്ടികളുടെ അന്താരാഷ്ട്ര ശുചിത്വഉച്ചകോടി ഒരു വിദ്യാഭ്യാസ വിപ്ലവമാണെന്ന് പൊതുവിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അഭിപ്രായപ്പെട്ടു. കുടുംബശ്രീ മിഷൻ സംഘടിപ്പിച്ച കുട്ടികളുടെ അന്താരാഷ്ട്ര ശുചിത്വ ഉച്ചകോടി തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ഔപചാരിക വിദ്യാഭ്യാസവുമായി പ്രവർത്തനാധിഷ്ഠിത പഠനം സംയോജിപ്പിക്കുന്നതിലൂടെ, പരിസ്ഥിതി ബോധമുള്ളവരായി മാത്രമല്ല, സുസ്ഥിര വികസന ശ്രമങ്ങൾക്ക് നേതൃത്വം നൽകാൻ സജ്ജരായ ഒരു തലമുറയെ നമ്മൾ വളർത്തിയെടുക്കുകയാണ്. കുടുംബശ്രീയുടെ ഒരു വിപ്ലവകരമായ സംരംഭമായ കുട്ടികളുടെ അന്താരാഷ്ട്ര ശുചിത്വ ഉച്ചകോടിയിലെ ഈ മഹത്തായ സമ്മേളനത്തെ അഭിസംബോധന ചെയ്യാൻ Read More…


