Kerala News

മികച്ച ചികിത്സയും, തുടർ ചികിത്സയും ഉറപ്പാക്കാൻ ‘അനുഭവ സദസ് 2.0’

 ദേശീയ ശിൽപശാല മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും സംസ്ഥാനത്ത് മികച്ച ചികിത്സയും തുടർ ചികിത്സയും ഉറപ്പാക്കാൻ സ്റ്റേറ്റ് ഹെൽത്ത് ഏജൻസിയുടെ നേതൃത്വത്തിൽ ദേശീയ ശിൽപശാല സംഘടിപ്പിക്കുന്നു. ഡിസംബർ 5ന് രാവിലെ 9.30ന് തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ശിൽപശാല ഉദ്ഘാടനം ചെയ്യും. രാജ്യത്ത് കഴിഞ്ഞ മൂന്ന് വർഷമായി ഏറ്റവും അധികം സൗജന്യ ചികിത്സ നൽകുന്ന സംസ്ഥാനമാണ് കേരളം. കാസ്പ് പദ്ധതി വഴി കഴിഞ്ഞ രണ്ട് വർഷങ്ങളിലായി 12.5 ലക്ഷത്തോളം ഗുണഭോക്താക്കൾക്ക് 3200 കോടി രൂപയുടെ സൗജന്യ ചികിത്സയാണ് നൽകിയത്. Read More…