മറ്റ് സംസ്ഥാനങ്ങളേക്കാൾ ഏറ്റവും ഉയർന്ന ഹോണറേറിയം സംസ്ഥാനത്ത് ആശാ വർക്കർമാർക്ക് ലഭിക്കുന്നത് മറ്റ് സംസ്ഥാനങ്ങളേക്കാൾ ഉയർന്ന ഹോണറേറിയമാണെന്ന് ദേശീയ ആരോഗ്യ ദൗത്യം അറിയിച്ചു. കേന്ദ്രാവിഷ്‌കൃത പദ്ധതിയായ ആശാ പദ്ധതി പ്രകാരമാണ് ആശാവർക്കർമാരെ 2007 മുതൽ നിയമിച്ചത്. അവരെ ഏതെങ്കിലും സ്ഥാപനത്തിൽ സ്ഥിരം ജോലിയായല്ല നിയമിക്കുന്നത്. വിവിധ സ്‌കീമുകൾ പ്രകാരമുള്ള ആരോഗ്യ സേവനത്തിനായാണ് അവരെ നിയോഗിക്കുന്നത്. അതിനാൽ അവർക്ക് സ്ഥിരം ശമ്പളമല്ല നൽകുന്നത്. മറിച്ച് ആരോഗ്യ സേവനങ്ങൾക്കുള്ള ഇൻസെന്റീവായിട്ടാണ് ഓരോ മാസവും നൽകുന്നത്. ആശാവർക്കർമാർക്ക് 7,000 രൂപ മാത്രമാണ് കിട്ടുന്നതെന്ന തരത്തിലുള്ള പ്രചാരണമാണ് നടക്കുന്നത്. Read More…
Tag: ASHA workers and Anganwadi workers
ആശാ വർക്കർമാർക്കും അങ്കണവാടി ജീവനക്കാർക്കും ഇന്നും നാളെയും കാൻസർ സ്‌ക്രീനിംഗ്
‘ആരോഗ്യം ആനന്ദം-അകറ്റാം അർബുദം’ ജനകീയ കാൻസർ പ്രതിരോധ ക്യാമ്പയിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ ആശാ വർക്കർമാർക്കും അങ്കണവാടി ജീവനക്കാർക്കും പ്രത്യേകമായി കാൻസർ സ്‌ക്രീനിംഗ് നടത്തുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. മുൻ നിശ്ചയ പ്രകാരം ഫെബ്രുവരി 17, 18 തീയതികളിലാണ് ഇവർക്ക് പ്രത്യേകമായി സ്‌ക്രീനിംഗ് നടത്തുക. എല്ലാ മെഡിക്കൽ ഓഫീസർമാരും അവരുടെ അധികാര പരിധിയിലുള്ള ആശ പ്രവർത്തകർ, അങ്കണവാടി ജീവനക്കാർ എന്നിവർക്കായി പ്രത്യേക കാൻസർ സ്‌ക്രീനിംഗ് ക്ലിനിക്കുകൾ നടത്താൻ നിർദേശം നൽകിയിട്ടുണ്ട്. എല്ലാ പ്രാഥമിക പരിശോധനകളും സൗജന്യമായി നൽകുന്നതാണ്. മെഡിക്കൽ ഓഫീസർമാർ Read More…



