ഭരണസംവിധാനങ്ങളുടെ സുതാര്യവും സുഗമവുമായ പ്രവർത്തനങ്ങൾക്കായി കൃത്യമായ ഓഡിറ്റിംഗ് അനിവാര്യമാണെന്ന് ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ. ഓഡിറ്റ് ദിവസത്തിന്റെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ. ഓഡിറ്റിംഗ് ജനങ്ങൾക്ക് സർക്കാർ പദ്ധതികളിലും പ്രവർത്തനങ്ങളിലും കൂടുതൽ വിശ്വാസം നൽകുന്നതിന് സഹായകരമാണ്. സർക്കാർ സംവിധാനങ്ങളെ മെച്ചപ്പെടുത്തുന്നതിനായി ഡിജിറ്റൽ സാങ്കേതികവിദ്യയുടെ പരമാവധി ഉപയോഗം ഉറപ്പാക്കണമെന്ന് ചീഫ് സെക്രട്ടറി ആവശ്യപ്പെട്ടു. സർക്കാർ സ്ഥാപനങ്ങളും ഓഡിറ്റ് ഓഫീസുകളും സഹകരിച്ചാൽ സുസ്ഥിരവും സുതാര്യവുമായ ഭരണസംവിധാനങ്ങൾ നടപ്പിലാക്കാൻ കഴിയുമെന്നും അവർ കൂട്ടിച്ചേർത്തു. ചടങ്ങിൽ ഓഡിറ്റ് അക്കൗണ്ടന്റ് ജനറൽ പ്രീതി എബ്രഹാം, Read More…


