കേരളത്തിലെ രണ്ട് മുന്നണികളും ഒന്നാണെന്ന് കേരളത്തിലെ ജനങ്ങൾ മനസ്സിലാക്കിയിരിക്കുന്നു. എൽഡിഎഫ് ആയാലും യുഡിഎഫ് ആയാലും മതസംഘടനകളുടെയും പി എഫ് ഐ, ജമാഅത്തെ ഇസ്ലാമി അടക്കമുള്ള ഭീകരവാദ പ്രസ്ഥാനങ്ങളുടെ രഹസ്യമായും പരസ്യമായും ഉള്ള സഹായത്തോടെയും പ്രീണനങ്ങളുടെയും ബലത്തിലാണ് ഭരണത്തിൽ വരാൻ ശ്രമിക്കുന്നത്. യുഡിഎഫിൻ്റെ മുസ്ലിം മത പ്രീണനം കൂടുതൽ ആശങ്കാകുലമായ രീതിയിലാണ് കേരളത്തിൽ നടക്കുന്നത് എന്ന് ഉദ്ഘാടന പ്രസംഗത്തിൽ മുൻ കേന്ദ്ര മന്ത്രി ഭഗവന്ത് കുബേ പറഞ്ഞു. കേന്ദ്ര ഗവൺമെൻ്റ് വികസന പദ്ധതികൾ കേരളത്തിൽ നടപ്പിലാക്കി വികസിത കേരളം Read More…


