കേരളത്തിലെ രണ്ട് മുന്നണികളും ഒന്നാണെന്ന് കേരളത്തിലെ ജനങ്ങൾ മനസ്സിലാക്കിയിരിക്കുന്നു. എൽഡിഎഫ് ആയാലും യുഡിഎഫ് ആയാലും മതസംഘടനകളുടെയും പി എഫ് ഐ, ജമാഅത്തെ ഇസ്ലാമി അടക്കമുള്ള ഭീകരവാദ പ്രസ്ഥാനങ്ങളുടെ രഹസ്യമായും പരസ്യമായും ഉള്ള സഹായത്തോടെയും പ്രീണനങ്ങളുടെയും ബലത്തിലാണ് ഭരണത്തിൽ വരാൻ ശ്രമിക്കുന്നത്. യുഡിഎഫിൻ്റെ മുസ്ലിം മത പ്രീണനം കൂടുതൽ ആശങ്കാകുലമായ രീതിയിലാണ് കേരളത്തിൽ നടക്കുന്നത് എന്ന് ഉദ്ഘാടന പ്രസംഗത്തിൽ മുൻ കേന്ദ്ര മന്ത്രി ഭഗവന്ത് കുബേ പറഞ്ഞു.
കേന്ദ്ര ഗവൺമെൻ്റ് വികസന പദ്ധതികൾ കേരളത്തിൽ നടപ്പിലാക്കി വികസിത കേരളം എന്ന ലക്ഷ്യം പൂർണമാക്കാൻ എൻഡിഎ സ്ഥാനാർത്ഥികളെ വിജയിപ്പിക്കേണ്ടത് ആവശ്യമാണെന്ന് കേരളത്തിലെ ജനങ്ങൾ മനസ്സിലാക്കിയിരിക്കുന്നു. പത്മജാവേണുഗോപാലനെ വിജയിപ്പിച്ച് തൃശ്ശൂരിലെ ജനങ്ങളുടെ വികസന സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കണമെന്ന് മുൻ കേന്ദ്രമന്ത്രി ഭഗവന്ത് കുബേ ആഹ്വാനം ചെയ്തു.
എൻഡിഎ തൃശൂർ നിയോജകമണ്ഡലം കൺവെൻഷൻ തൃശൂർ നിയോജകമണ്ഡലം കൺവീനർ അഡ്വ രവികുമാർ ഉപ്പത്തു അധ്യക്ഷത വഹിച്ചു. മുൻ സംസ്ഥാന പ്രസിഡണ്ട് ശ്രീധരൻ മാഷ്, എൻഡിഎ സ്ഥാനാർഥി പദ്മജ വേണുഗോപാൽ, ജില്ലാ പ്രസിഡൻ്റ് ജസ്റ്റിൻ ജേക്കബ്, ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. കെ ആർ ഹരി, മണ്ഡലം ഇൻചാർജ് മാരായ ദിനേഷ്‌കുമാർ കരിപേരിൽ, പ്രിൻ്റു മഹാദേവ്, മണ്ഡലം പ്രസിഡണ്ടുമാരായ രഘു നാഥ് സി മേനോൻ, വിബിൻ ഐയനിക്കുന്നത്, എൻഡിഎ നേതാക്കളായ രതീഷ് നായർ, ആർ സി നായർ, ശ്യാം പറമ്പിൽ, ഷംസുദ്ധീൻ പി എസ്, സുരേഷ്, ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് ഡോ. വി ആതിര, പൂർണിമ സുരേഷ്, കൗൺസിലർമാരായ രേഷ്മ മേനോൻ, വിനോദ് കൃഷ്ണ, വിൻഷി അരുൺ, മുംതാസ് താഹ, എന്നിവർ പ്രസംഗിച്ചു.





