ബൊലെറോ വാഹനത്തിന് തുരുമ്പ് പിടിച്ചു എന്നാരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി. പാലക്കാട് കടമ്പഴിപ്പുറത്തുള്ള കെ. പീതാംബരൻ ഫയൽ ചെയ്ത ഹർജിയിലാണ് മുംബൈയിലുള്ള മഹീന്ദ്ര ഏൻ്റ് മഹീന്ദ്ര ലിമിറ്റഡിൻ്റെ മാനേജിങ്ങ് ഡയറക്ടർക്കെതിരെ വിധിയായത്. വാഹനം വാങ്ങി ഒരു വർഷമാകുമ്പോഴേക്കും വാഹനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ തുരുമ്പ് കണ്ട് തുടങ്ങി. പരാതിപ്പെട്ടിട്ടും ഫലമുണ്ടായില്ല. തുടർന്ന് ഹർജി ഫയൽ ചെയ്യുകയായിരുന്നു. കോടതി നിയോഗിച്ച വിദഗ്ദ കമ്മീഷണർ പരിശോധന നടത്തി വാഹനത്തിലെ തുരുമ്പ് റിപ്പോർട്ട് ചെയ്തു. വാഹനത്തിൻ്റെ മോശം പരിചരണം Read More…


