ന്യൂഡൽഹി: ഡൽഹി-ദേശീയ തലസ്ഥാന മേഖലയിൽ (എൻസിആർ) വായുമലിനീകരണം നിയന്ത്രിക്കുന്നതിനായി ഡൽഹി, ഹരിയാന, ഉത്തർപ്രദേശ്, രാജസ്ഥാൻ സംസ്ഥാനങ്ങൾ സ്വീകരിച്ച നടപടികൾ കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രി ഭൂപേന്ദർ യാദവ് വിലയിരുത്തി. ഇതിനായി വിളിച്ചുചേർത്ത അവലോകന യോഗത്തിൽ മലിനീകരണ നിയന്ത്രണ പ്രവർത്തനങ്ങളുടെ പുരോഗതിയും വിവിധ സംസ്ഥാനങ്ങൾ തയ്യാറാക്കിയ കർമപദ്ധതികളുടെ നിർവഹണവും പരിശോധിച്ചു. കഴിഞ്ഞ ഒരു വർഷത്തിനിടെ എൻസിആർ സംസ്ഥാന സർക്കാരുകളുമായും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായും മന്ത്രി 30ലധികം അവലോകന യോഗങ്ങൾ നടത്തിയിട്ടുണ്ട്. ഡൽഹി പരിസ്ഥിതി മന്ത്രി സർദാർ Read More…


