കൊച്ചി: കെഎസ്ആർടിസിയുടെ ആഡംബര സൗകര്യങ്ങളോടുകൂടിയ ബിസിനസ് ക്ലാസ് ബസ് ഈ മാസം 15ന് സർവീസ് ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ അറിയിച്ചു. പാൻട്രി, ടോയ്ലറ്റ് തുടങ്ങിയ ആധുനിക സൗകര്യങ്ങളോടെയാണ് ബസ് നിരത്തിലിറങ്ങുന്നത്. ആദ്യ ഘട്ടത്തിൽ കൊച്ചിയിൽ നിന്ന് രാവിലെ തിരുവനന്തപുരത്തേക്കും തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്കുമാണ് സർവീസ് നടത്തുക. റോഡ് പണികൾ പൂർത്തിയായാൽ സർവീസ് തൃശൂരുവരെ ദീർഘിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. ഏകദേശം മൂന്നര മണിക്കൂറിനുള്ളിൽ തിരുവനന്തപുരത്ത് എത്താൻ കഴിയുന്ന രീതിയിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്. ആലപ്പുഴ, കൊല്ലം, Read More…


