ചാലക്കുടി: പനമ്പിളി സ്മാരക ഗവ . കോളേജിലെ മലയാളഗവേഷണ വിഭാഗവും വേലൂർ അർണോസ് അക്കാദമിയും സഹകരിച്ച് സ്ഥാപിക്കുന്ന 18 -മത് അർണോസ് ചെയറിൻ്റെ ഉദ്ഘാടനം ഡയറക്ടർ ഡോ. ജോർജ് തേനാടിക്കുളം എസ്. ജെ. നിർവ്വഹിച്ചു. കോളജ് പ്രിൻസിപ്പൽ ഡോ. കെ.എസ്. ഷാജൂ അദ്ധ്യക്ഷത വഹിച്ചു. മലയാള ഗദ്യത്തിൻ്റെ വികാസപരിണാമം എന്ന വിഷയത്തെപ്പറ്റി ഡോ. സി. ആദർശ് പ്രഭാഷണം നടത്തി. ഡോ. ജോസ് തയ്യിൽ, ഡോ. ഷിജു, ഡോ. എസ്. എസ്. ജയകുമാർ, ഡോ. കൃഷ്ണ അരവിന്ദ്, ഡോ. Read More…
Tag: chalakudy
ചാലക്കുടി പോട്ട ബാങ്ക് കവർച്ച: പ്രതി റിജോ ആന്റണി പൊലീസ് കസ്റ്റഡിയിൽ വിട്ടു
തൃശൂർ: ചാലക്കുടി പോട്ട ഫെഡറൽ ബാങ്ക് ശാഖയിൽ നടന്ന 15 ലക്ഷം രൂപയുടെ കവർച്ചക്കേസിൽ അറസ്റ്റിലായ റിജോ ആന്റണിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. അന്വേഷണത്തിനായി 5 ദിവസം ആവശ്യപ്പെട്ടെങ്കിലും 2 ദിവസത്തെ കസ്റ്റഡിയാണ് കോടതി അനുവദിച്ചത്. ഫെബ്രുവരി 20ന് രാവിലെ 10 മണിക്ക് പ്രതിയെ വീണ്ടും കോടതിയിൽ ഹാജരാക്കണമെന്ന് ഉത്തരവിട്ടു. കഴിഞ്ഞ ദിവസം പോട്ടയിലെ ഫെഡറൽ ബാങ്കിലാണ് കവർച്ച നടന്നത്. 15ലക്ഷം രൂപയുമായി കടന്നുകളഞ്ഞ പ്രതിയെയാണ് പിടികൂടിയത്. ഒറ്റയ്ക്ക് സ്‌കൂട്ടറോടിച്ചെത്തി ബാങ്ക് ശാഖയിലെ ജീവനക്കാരെ കത്തിമുനയിൽ ബന്ദിയാക്കി Read More…
ഗതാഗത നിയന്ത്രണം
ചാലക്കുടി – ആനമല റോഡില്‍ കിഫ്ബി പദ്ധതിയുടെ ഭാഗമായി തമിഴ്‌നാട് ചെക്‌പോസ്റ്റ് മുതല്‍ ചാലക്കുടി ഭാഗത്തേക്ക് 10 കി.മീ ദൂരം ബി.സി ടാറിങ്ങ് പ്രവൃത്തി പുനരാരംഭിക്കുന്നതിനാല്‍ ഇന്ന് (ഫെബ്രുവരി 3) മുതല്‍ ഫെബ്രുവരി 17 വരെ രാവിലെ 10 മുതല്‍ വൈകിട്ട് 4 വരെ എമര്‍ജന്‍സി വാഹനങ്ങളൊഴികെ പ്രവൃത്തി നടക്കുന്ന റീച്ചില്‍ ഗതാഗതം പൂര്‍ണ്ണമായി നിരോധിച്ചിട്ടുണ്ട്. കെ.എസ്.ആര്‍.ടി.സി യുടെയും സ്വകാര്യ ബസ്സുകളുടെയും സമയം ഇതനുസരിച്ച് ക്രമീകരിക്കും. വാഹന ഗതാഗതം വാഴച്ചാല്‍ ഫോറസ്റ്റ് ചെക്ക്‌പോസ്റ്റില്‍ രാവിലെ 7.30 മുതല്‍ Read More…




