Business Economy Farming Health India Kerala News Politics

ഇന്ത്യയിലെ ആദ്യ തദ്ദേശീയ പക്ഷിപ്പനി വാക്സിൻ നാളെ രാജ്യത്തിന് സമർപ്പിക്കും

ഭോപ്പാൽ: കോഴികൾക്കായി ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യ എച്ച്5എൻ1 പക്ഷിപ്പനി വാക്സിൻ നവംബർ 20ന് രാജ്യത്തിന് സമർപ്പിക്കും. കേന്ദ്ര കൃഷി-കർഷകക്ഷേമ, ഗ്രാമവികസന മന്ത്രി ശിവരാജ് സിങ് ചൗഹാനാണ് ഭോപ്പാലിലെ ഐസിഎആർ-നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമൽ ഡിസീസസിൽ (NIHSAD) നടക്കുന്ന ചടങ്ങിൽ വാക്സിൻ സമർപ്പിക്കുക. ഐസിഎആർ-എൻഐഎച്ച്എസ്എഡി വികസിപ്പിച്ച നിർജീവ വൈറസ് അധിഷ്ഠിത വാക്സിൻ അതീവ അപകടകാരിയായ എച്ച്5എൻ1 പക്ഷിപ്പനി വൈറസിൻ്റെ ക്ലേഡ് 2.3.2.1a വകഭേദത്തിനെതിരെയാണ് പ്രവർത്തിക്കുന്നത്. ഇന്ത്യയിൽ ഈ വൈറസ് വകഭേദത്തിനെതിരെ വികസിപ്പിക്കുന്ന ആദ്യ വാക്സിനാണിത്. Read More…