Kerala News

ചൂരല്‍മലയില്‍ കനത്ത മഴ; ഒറ്റരാത്രിയില്‍ 100 മില്ലിമീറ്റര്‍ മഴ, പുന്നപ്പുഴ കുത്തിയൊലിച്ച് ഒഴുകുന്നു – ജാഗ്രതാനിര്‍ദേശം പുറത്ത്

വയനാട്: വയനാട് മുണ്ടക്കൈ പുന്നപ്പുഴ കുത്തിയൊലിച്ച് ഒഴുകുന്നതിനെ തുടര്‍ന്ന് ചൂരല്‍മലയില്‍ ആശങ്കയുയര്‍ന്നു. കഴിഞ്ഞ വര്‍ഷം ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് വലിയ ദുരന്തം നേരിട്ട മുണ്ടക്കൈ-ചൂരല്‍മല മേഖലയില്‍ ബെയിലി പാലത്തിന്റെ താഴെയാണ് പുന്നപ്പുഴയില്‍ വെള്ളം കുത്തിയൊഴുകുന്നത്. കഴിഞ്ഞ ദിവസത്തെ കനത്ത മഴയില്‍ ഈ ഭാഗത്ത് ഒറ്റരാത്രിയില്‍ 100 മില്ലിമീറ്ററോളം മഴ പെയ്തതായാണ് കാലാവസ്ഥാ നിരീക്ഷണ റിപ്പോര്‍ട്ട്. പുഴയിലെ ജലനിരപ്പ് കുതിച്ചുയരതോടെ മുണ്ടക്കൈ–അട്ടമല റോഡ് പൂര്‍ണമായും മുങ്ങിയതായി റിപ്പോര്‍ട്ടുകളുണ്ട്. പ്രദേശവാസികള്‍ക്ക് അധികൃതര്‍ ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. പുഴയുടെ ഒഴുക്ക് മുകളിലേക്ക് കുത്തിയൊഴുകുന്നതിന് കാരണം Read More…