India International Kerala News Politics Sports

കോമൺവെൽത്ത് ക്യൂ സ്പോർട്സ് ചാമ്പ്യൻഷിപ്പിന് അഹമ്മദാബാദിൽ തുടക്കം

അഹമ്മദാബാദ്: 42 രാജ്യങ്ങളിൽ നിന്നുള്ള 144 താരങ്ങൾ പങ്കെടുക്കുന്ന രണ്ടാമത് കോമൺവെൽത്ത് ക്യൂ സ്പോർട്സ് ചാമ്പ്യൻഷിപ്പിന് അഹമ്മദാബാദിൽ ബുധനാഴ്ച തുടക്കമായി. 72 പുരുഷ താരങ്ങളും 72 വനിതാ താരങ്ങളും ഇംഗ്ലീഷ് ബില്യാർഡ്സ്, സ്നൂക്കർ, 10-ബോൾ പൂൾ, ഹെയ്‌ബോൾ, ബ്ലാക്ക്ബോൾ ഇനങ്ങളിൽ മത്സരിക്കും. നാല് ദിവസം നീളുന്ന ചാമ്പ്യൻഷിപ്പിൽ 10 മെഡൽ ഇനങ്ങളാണുള്ളത്. ആദ്യമായാണ് ഈ ബഹുഇന ചാമ്പ്യൻഷിപ്പ് ഇന്ത്യയിൽ നടക്കുന്നത്.