ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി ഉപരാഷ്ട്രപതി ജഗദീപ് ധന്‍കര്‍. ശ്രീകൃഷ്ണ കോളജ് ഹെലിപാഡില്‍ ഇറങ്ങിയാണ് അദ്ദേഹം ക്ഷേത്ര ദര്‍ശനത്തിനെത്തിയത്. ഭാര്യ ഡോ.സുധേഷ് ധന്‍കറിനൊപ്പമെത്തിയ ഉപരാഷ്ട്രപതിയെ ജനപ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരും ചേര്‍ന്ന് സ്വീകരിച്ചു.
ഉച്ചയ്ക്ക് 1.35 ഓടെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ഉപരാഷ്ട്രപതി, 1.48 ഓടെ ദര്‍ശനം പൂര്‍ത്തിയാക്കി തിരിച്ചിറങ്ങി. തുടര്‍ന്ന്, 2.15-ഓടെ ശ്രീകൃഷ്ണ കോളജ് ഹെലിപാഡില്‍ നിന്ന് അദ്ദേഹം യാത്ര തിരിച്ചു. മോശം കാലാവസ്ഥയെത്തുടര്‍ന്ന് ഹെലിപാഡില്‍ ഇറങ്ങാനായില്ല. തുടര്‍ന്ന് എറണാകുളത്ത് പരിപാടിയില്‍ പങ്കെടുത്തതിന് ശേഷം ഉച്ചക്ക് വീണ്ടും ശ്രീകൃഷ്ണ കോളജ് ഹെലിപാഡില്‍ ഇറങ്ങിയത്.
മുരളി പെരുനെല്ലി എംഎല്‍എ, ജില്ലാ കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍, സിറ്റി പൊലീസ് കമ്മീഷണര്‍ ആര്‍. ഇളങ്കോ, അഡീഷണല്‍ സ്റ്റേറ്റ് പ്രോട്ടോകോള്‍ ഓഫീസര്‍ ബിനു സി, കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ജയന്‍ എന്നിവരാണ് ഉപരാഷ്ട്രപതിയെ സ്വീകരിക്കാനെത്തിയത്.





