Kerala News

സുസ്ഥിര വികസനത്തിന് ജൈവവൈവിധ്യ സംരക്ഷണം പ്രധാനം : മന്ത്രി എം ബി  രാജേഷ്

പരിസ്ഥിതി സംരക്ഷണത്തിലൂന്നിയ സുസ്ഥിര വികസനത്തിന് ജൈവവൈവിധ്യങ്ങളുടെ സംരക്ഷണം പ്രധാനമാണെന്നും അതിലേക്കായി സർക്കാരിന്റെ ഗൗരവമായ ഇടപെടലുകൾ തുടർന്നും ഉണ്ടാവുമെന്നും തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ്. കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ ഏകദിന സെമിനാർ മസ്‌കറ്റ് ഹോട്ടലിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. വിവിധ പഞ്ചായത്തുകളിലെ ജൈവവൈവിധ്യ മാനേജ്‌മെന്റ്‌ കമ്മിറ്റികൾ തയ്യാറാക്കിയ ജനകീയ ജൈവവൈവിധ്യ രജിസ്റ്ററിന്റെ രണ്ടാം ഭാഗം മന്ത്രി  പ്രകാശനം ചെയ്തു. സാമൂഹിക വികസനത്തിലും സാമ്പത്തിക വളർച്ചയിലും കേരളം ബഹുദൂരം മുൻപിലാണ്. പാരിസ്ഥിതിക സുസ്ഥിരതയിലും നേട്ടമുണ്ടാക്കാൻ നമുക്കാകണം. Read More…