തിരുവനന്തപുരം: അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിയിലെ മുഖ്യമന്ത്രിസ്ഥാനം സംബന്ധിച്ചുള്ള ജനാധിപത്യമനോഭാവം പരിശോധിച്ച അഭിപ്രായ സര്‍വേയില്‍ മുൻ ആരോഗ്യ മന്ത്രി കെ കെ ശൈലജയ്ക്ക് പിണറായി വിജയനേക്കാള്‍ കൂടുതൽ ജനപിന്തുണ ലഭിക്കുന്നതായി കണ്ടെത്തൽ. വോട്ട് വൈബ് എന്ന ഏജന്‍സിയാണ് സര്‍വേ നടത്തിയത്. സര്‍വേയില്‍ മുഖ്യമന്ത്രി പിണറായി വിജയനെ പിന്തുണച്ചത് 17.5% പേരും മാത്രമായിരുന്നപ്പോൾ, ശൈലജ ടീച്ചറെ അനുകൂലിച്ചത് 24.2% പേരാണ്. കണ്ണൂർ സ്വദേശിനിയായ ശൈലജ സിപിഎം കേന്ദ്ര കമ്മിറ്റിയംഗവുമാണ്. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരില്‍ നിന്നും കെ കെ Read More…
Tag: digital survey
ഡിജിറ്റൽ റീ സർവെ മൂന്നാംഘട്ടം : സംസ്ഥാനതല ഉദ്ഘാടനം 14 ന്
സംസ്ഥാനത്തെ സർവെ – ഭൂരേഖ പരിപാലന രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ സൃഷ്ടിച്ച ഡിജിറ്റൽ റീ സർവെ പ്രവർത്തനങ്ങളുടെ മൂന്നാംഘട്ടം സംസ്ഥാനതല ഉദ്ഘാടനം ഫെബ്രുവരി 14ന് രാവിലെ 10:30 ന് കൊല്ലം ചാത്തന്നൂർ ചിറക്കര ഇ എ കെ കൺവെൻഷൻ സെന്ററിൽ റവന്യൂ മന്ത്രി കെ രാജൻ നിർവഹിക്കും. ധനമന്ത്രി കെ എൻ ബാലഗോപാൽ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി, എൻ കെ പ്രേമചന്ദ്രൻ എംപി എന്നിവർ വിശിഷ്ടാതിഥികളാകും. എം എൽ എ മാരായ പി എസ് സുപാൽ, എം Read More…
ഡിജിറ്റൽ സർവെ : അസം സർവെ വിഭാഗം ഉദ്യോഗസ്ഥർ ചർച്ച നടത്തി
കേരളത്തിൽ നടപ്പാക്കി വരുന്ന രാജ്യത്തെ ആദ്യത്തെ സമഗ്ര ഡിജിറ്റൽ ഭൂവിവര സംവിധാനമായ എന്റെ ഭൂമി സംയോജിത പോർട്ടൽ സംവിധാനത്തെക്കുറിച്ച് പഠിക്കുന്നതിന് അസമിലെ നാഷണൽ ഇൻഫർമാറ്റിക് സെന്ററും സർവ്വേ വിഭാഗം ഉദ്യോഗസ്ഥരും സംസ്ഥാന സർവ്വേ ഭൂരേഖാ വകുപ്പ് ആസ്ഥാനത്ത് മുതിർന്ന ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. കേരളത്തിൽ നടപ്പാക്കുന്ന എന്റെ ഭൂമി പോർട്ടൽ മാതൃകയിൽ പദ്ധതി അസമിൽ നടപ്പാക്കുന്നതിന് പ്രയോജനകരമായ അറിവുകളെയും സാങ്കേതിക വിദ്യകളെക്കുറിച്ചും സംഘം സർവ്വേ ഭൂരേഖാ വകുപ്പ് ഉദ്യോഗസ്ഥരിൽ നിന്നും വിവരങ്ങൾ ആരാഞ്ഞു. കേരളത്തിന്റെ ഡിജിറ്റൽ സർവ്വേ Read More…
ബ്രഹ്മകുളം വില്ലേജിൽ ഡിജിറ്റൽ സർവെയ്ക്ക് തുടക്കമായി
തൃശൂർ ജില്ലയിൽ രണ്ടാംഘട്ടത്തിൽ ഡിജിറ്റൽ സർവെ നടത്തുന്ന ചാവക്കാട് താലൂക്കിലെ ബ്രഹ്മകുളം വില്ലേജിന്റെ ഡിജിറ്റൽ സർവെ പ്രവർത്തനങ്ങളുടെയും ക്യാമ്പ് ഓഫീസ് ഉദ്ഘാടനവും മുരളി പെരുനെല്ലി എം.എൽ.എ നിർവഹിച്ചു. ഭൂവുടമകൾക്ക് സ്വന്തം ഭൂമിയുടെ കൃത്യമായ രേഖകൾ ലഭിക്കുന്നതിനൊപ്പം കേരളത്തിന്റെ ഭാവി വികസന പദ്ധതികൾക്ക് പ്രയോജനപ്പെടുന്ന ആധികാരിക രേഖ കൂടിയാണ് ഡിജിറ്റൽ സർവേയിലൂടെ സാധ്യമാകുന്നത്. എളവള്ളി ഗ്രാമപഞ്ചായത്ത് ഓപ്പൺ എയർ ഹാളിൽ നടന്ന പരിപാടിയിൽ എളവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിയോ ഫോക്സ് അധ്യക്ഷനായി. മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതി Read More…




