വീണ്ടും താരിഫ് ഭീഷണിയുയര്‍ത്തി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യൂറോപ്യന്‍ യൂണിയനെ ലക്ഷ്യം വെച്ചു കൊണ്ട് യൂറോപ്പില്‍ നിന്നുള്ള കാറുകള്‍ക്കും ട്രക്കുകള്‍ക്കുമുള്ള തീരുവ 25 ശതമാനമായി വര്‍ധിപ്പിക്കുമെന്നാണ് ട്രംപിന്റെ പുതിയ ഭീഷണി എത്തിയിരിക്കുന്നത്.സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെയാണ് പുതിയ നീക്കത്തെ കുറിച്ച് പ്രതിപാദിച്ചിരിക്കുന്നത്. അമേരിക്കയുമായുള്ള വ്യാപാരക്കരാര്‍ യൂറോപ്യന്‍ യൂണിയന് പാലിക്കാത്തതിനെ തുടര്‍ന്നാണ് നടപടിയെന്ന് ട്രംപ് വ്യക്തമാക്കി. അമേരിക്കയിലെ യൂണിറ്റിലാണ് വാഹനങ്ങൾ നിർമ്മിക്കുന്നതെങ്കിൽ തീരുവ ഈടാക്കില്ലെന്നും ട്രംപ് അറിയിച്ചിട്ടുണ്ട്.


