Kerala News

വനം വന്യജീവി സംഘർഷ ലഘൂകരണത്തിന് എഫ്.എഫ്.ഡബ്ല്യു മിഷൻ: മന്ത്രി എ. കെ. ശശീന്ദ്രൻ

മനുഷ്യ വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി വന്യമൃഗങ്ങൾ ജനവാസ മേഖലകളിലേക്ക് പ്രവേശിക്കുന്നത് തടയുന്നതിന് വനം വകുപ്പ് നടപ്പിലാക്കുന്ന മിഷൻ എഫ്.എഫ്.ഡബ്ല്യു സമയ ബന്ധിതമായി പൂർത്തിയാക്കുമെന്ന് വനം വകുപ്പ് മന്ത്രി എ. കെ. ശശീന്ദ്രൻ അറിയിച്ചു. വയനാട് വന്യജീവി ആക്രമണ ഉന്നതതല അവലോകന യോഗത്തിനുശേഷം തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.  വനത്തിനുള്ളിലെ കുളങ്ങൾ, ബ്രഷ് വുഡ് ചെക്ക് ഡാമുകൾ എന്നിവയിലെ ചെളി നീക്കം ചെയ്തും ആവശ്യമായ സ്ഥലങ്ങളിൽ പുതിയവ നിർമ്മിച്ചും പരിപാലിച്ചും വന്യമൃഗങ്ങൾക്ക് വനത്തിനുള്ളിൽ ജലലഭ്യത നിലവിൽ ഉറപ്പുവരുത്തുന്നുണ്ട്. Read More…