Health India News Politics

ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം; 16 നിരീക്ഷണ കേന്ദ്രങ്ങളിൽ വായുനിലവാരം അതീവ ഗുരുതര വിഭാഗത്തിൽ

ന്യൂഡൽഹി: ദേശീയ തലസ്ഥാനമായ ഡൽഹിയിൽ വായുമലിനീകരണം രൂക്ഷമായി തുടരുന്നു. വെള്ളിയാഴ്ച വൈകിട്ട് നാലിന് വായുനിലവാര സൂചിക (എക്യുഐ) 373 രേഖപ്പെടുത്തി. ഇതോടെ വായുനിലവാരം ‘വളരെ മോശം’ നിലവാരത്തിലേക്ക് താഴ്ന്നിരിക്കുകയാണ്. നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ കനത്ത പുകമഞ്ഞ് വ്യാപിച്ചതിനെത്തുടർന്ന് കാഴ്ചപരിധിയും കുറഞ്ഞു. ഗതാഗത മേഖലയാണ് മലിനീകരണത്തിന് ഏറ്റവും കൂടുതൽ സംഭാവന നൽകുന്നതെന്നാണ് വിലയിരുത്തൽ. ദിവസം മുഴുവൻ നഗരത്തിന് മുകളിൽ ചാരനിറത്തിലുള്ള കട്ടിയേറിയ പുകമഞ്ഞ് മൂടുന്ന സ്ഥിതിവിശേഷമാണ് നിലവിലുള്ളത്. ഇതുമൂലം കെട്ടിടങ്ങളും നഗരത്തിൻ്റെ ആകാശദൃശ്യങ്ങളും മങ്ങുകയും പല മേഖലകളിലും കാഴ്ചപരിധി Read More…