മഴക്കാലത്തിനോട് അനുബന്ധിച്ച് ജില്ലയിൽ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനായി ഭക്ഷ്യസുരക്ഷാ വകുപ്പ് വ്യാപക പരിശോധന നടത്തി. തൃശ്ശൂർ, ചാലക്കുടി, നാട്ടിക, ഇരിങ്ങാലക്കുട സർക്കിളുകളിലെ വിവിധ സ്ക്വാഡുകളുടെ നേതൃത്വത്തിൽ 60 ഓളം പരിശോധനകളാണ് പൂർത്തിയാക്കിയത്. ഗുരുതരമായ വീഴ്ചകൾ കണ്ടെത്തിയ ഒൻപത് സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി കോമ്പൗണ്ടിംഗ് നോട്ടീസ് നൽകി. ചെറിയ രീതിയിലുള്ള ന്യൂനതകൾ കണ്ടെത്തിയ സ്ഥാപനങ്ങൾക്കെതിരെ നാല് റെക്ടിഫിക്കേഷൻ നോട്ടീസുകളും, ഒരു ഇമ്പ്രൂവ്മെൻ്റ് നോട്ടീസും അധികൃതർ കൈമാറിയിട്ടുണ്ട്. കൂടാതെ, വിപണിയിലെ ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനായി വിവിധയിടങ്ങളിൽ നിന്നായി 15 സാമ്പിളുകൾ ശേഖരിച്ച് Read More…


