Health Kerala Medical News

‘ഓപ്പറേഷൻ മൺസൂൺ’: തൃശൂരിൽ ഫുഡ് സേഫ്റ്റി വകുപ്പിൻ്റെ വ്യാപക പരിശോധന; പഴകിയ മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചു

മഴക്കാലത്തോടനുബന്ധിച്ച് ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനായി ഫുഡ് സേഫ്റ്റി വകുപ്പ് നടപ്പിലാക്കുന്ന “ഓപ്പറേഷൻ മൺസൂൺ” പദ്ധതിയുടെ ഭാഗമായി ജില്ലയിൽ വ്യാപക പരിശോധന നടത്തി. തൃശൂർ ശക്തൻ മാർക്കറ്റിലെ മത്സ്യ-മാംസ വിപണന കേന്ദ്രങ്ങളിലും വിവിധ സർക്കിളുകളിലെ ഹോട്ടലുകൾ, സ്കൂളുകൾ, അങ്കണവാടികൾ എന്നിവടങ്ങളിലുമാണ് പ്രത്യേക പരിശോധനകൾ നടന്നത്. ശക്തൻ മാർക്കറ്റിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയ ഭക്ഷ്യയോ​ഗ്യമല്ലാത്ത 20 കിലോഗ്രാമോളം പഴകിയ മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചു. ഇവിടെ പരിശോധിച്ച 26 വ്യാപാര സ്ഥാപനങ്ങളിൽ നിയമലംഘനം കണ്ടെത്തിയ നാലെണ്ണത്തിന് കോമ്പൗണ്ടിംഗ് നോട്ടീസ് നൽകി. വിപുലമായ പരിശോധനയ്ക്കായി Read More…

Kerala News

ഭക്ഷ്യ സുരക്ഷയിൽ വീഴ്ച വരുത്തുന്നവർക്കെതിരെ മുഖം നോക്കാതെ നടപടി: മന്ത്രി വീണാ ജോർജ്

ഭക്ഷ്യ സുരക്ഷയിൽ വീഴ്ച വരുത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. രോഗത്തിന് ചികിത്സിക്കുക മാത്രമല്ല രോഗം വരാതെ നോക്കുന്നതും പ്രധാനമാണ്. ആരോഗ്യം ഉറപ്പ് വരുത്തുന്നതിൽ ഭക്ഷണത്തിന് പ്രധാന പങ്കുണ്ട്. അതിന്റെ ഭാഗമായാണ് ഭക്ഷ്യ സുരക്ഷാ വകുപ്പിനെ ശാക്തീകരിച്ചത്. ഭക്ഷണത്തിൽ മായം ചേർക്കുന്നത് ഗുരുതര കുറ്റമാണ്. അത് സമൂഹത്തോട് ചെയ്യുന്ന അപരാധമാണ്. ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർക്ക് സ്വതന്ത്രമായി പ്രവർത്തിക്കാനുള്ള അവസരം ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ തിരുവനന്തപുരം Read More…

Kerala News

ഭക്ഷ്യ വിഷബാധ: ഭക്ഷണം നൽകിയ സ്ഥാപനത്തിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്തു

നടപടി മന്ത്രി വീണാ ജോർജിന്റെ നിർദേശത്തെ തുടർന്ന്         ഭക്ഷ്യ വിഷബാധ സംശയിക്കുന്ന കേസ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കർശന നടപടി സ്വീകരിക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ഭക്ഷ്യ സുരക്ഷാ കമ്മീഷണർക്ക് നിർദേശം നൽകി. എറണാകുളത്ത് വിനോദയാത്രയ്ക്ക് പോയ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ഭക്ഷണം നൽകിയ സ്ഥാപനത്തിന്റെ പ്രവർത്തനം നിർത്തിവയ്പ്പിക്കുകയും ലൈസൻസ് സസ്പെൻഡ് ചെയ്യുകയും ചെയ്തു. മന്ത്രി വീണാ ജോർജിന്റെ നിർദേശത്തെ തുടർന്നാണ് നടപടി. അന്വേഷണം പൂർത്തിയാകുന്ന മുറയ്ക്ക് കൂടുതൽ നടപടികൾ സ്വീകരിക്കും. പത്തനംതിട്ട Read More…