India Kerala News Politics

വനാവകാശ നിയമം: എട്ട് സംസ്ഥാനങ്ങളിലെ പുരോഗതി വിലയിരുത്തി കേന്ദ്രം

കൊൽക്കത്ത: വനാവകാശ നിയമം (2006) നടപ്പാക്കുന്നതിലെ പുരോഗതി വിലയിരുത്തുന്നതിനായി കേന്ദ്ര ഗോത്രകാര്യ മന്ത്രാലയം രണ്ടാമത് പ്രാദേശിക അവലോകന സമ്മേളനം സംഘടിപ്പിച്ചു. ഒക്ടോബർ 9ന് കൊൽക്കത്തയിൽ നടന്ന സമ്മേളനത്തിൽ എട്ട് സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥർ പങ്കെടുത്തു. പശ്ചിമ ബംഗാൾ, അസം, ത്രിപുര, ജാർഖണ്ഡ്, ഒഡീഷ, ബിഹാർ, മധ്യപ്രദേശ്, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലെ ഗോത്രക്ഷേമം, റവന്യൂ, വനം വകുപ്പുകളിലെയും ഗോത്രഗവേഷണ സ്ഥാപനങ്ങളിലെയും മുതിർന്ന ഉദ്യോഗസ്ഥർ സമ്മേളനത്തിൽ പങ്കെടുത്തു. വനാവകാശ അപേക്ഷകൾ തീർപ്പാക്കുന്നതിൽ വലിയ കുടിശ്ശികയുള്ള ജില്ലകളിലെ കലക്ടർമാർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരും പങ്കെടുത്തു. Read More…

Kerala News

വനാവകാശ നിയമം:മാർഗ്ഗരേഖകൾ പാലിക്കണം മന്ത്രി ഒ. ആർ കേളു

വനാവകാശ നിയമത്തെ ദുരുപയോഗം ചെയ്യരുതെന്ന് പട്ടികജാതി-പട്ടികവര്‍ഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു അഭിപ്രായപ്പെട്ടു. പട്ടിക വര്‍ഗ്ഗ വികസന വകുപ്പും അസീം പ്രേംജി സര്‍വ്വകലാശാലയും സംയുക്തമായി സംഘടിപ്പിച്ച വനാവകാശ നിയമം-2006 ഓറിയന്റേഷന്‍ പ്രോഗ്രാം സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വനാവകാശ നിയമത്തിന് കൃത്യമായ മാർഗരേഖയുണ്ട്. വനാവകാശ നിയമം കേന്ദ്ര നിയമം ആണ്. ഇത് നടപ്പാക്കാൻ ഏറ്റുമുട്ടലിന്റെ, അഭിപ്രായ വ്യത്യാസത്തിന്റെ പാത സ്വീകരിക്കില്ല. ഗ്രാമസഭ നടക്കുന്നതുപോലെ ഊരുകൂട്ടങ്ങളു൦ നടക്കേണ്ടത് ആവശ്യമാണ്. പട്ടിക വര്‍ഗ്ഗ വികസന Read More…