മുക്കാട്ടുകരയിൽ ആലംബഹീനർക്ക് കൈത്താങ്ങായി പ്രവർത്തിക്കുന്ന സാന്ത്വനം ചാരിറ്റബിൾ ട്രസ്റ്റും, തൈക്കാട്ടുശ്ശേരി വൈദ്യരത്നം ആയുർവേദ കോളേജും സംയുക്തമായി 6 റസിഡന്റ്സ് അസോസിയേഷനുകളുടെയും, സന്നദ്ധ സംഘടന പ്രവർത്തകരുടെയും സഹകരണത്തോടെ സൗജന്യ ആയർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. കേരള നിയമസഭ മുൻ സ്പീക്കർ അഡ്വ.തേറമ്പിൽ രാമകൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു. പ്രോഗ്രാം ചെയർമാൻ മോഹൻദാസ് നെല്ലിപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. കോളേജ് സൂപ്രണ്ട് ഡോ.അബ്ദുൾ റവൂഫ്.പി.കെ നല്ല ആരോഗ്യം നിലനിർത്തുവാനായി വേണ്ടിവരുന്ന ദിനചര്യങ്ങളെ പറ്റി പ്രബോധനം നടത്തി. കൗൺസിലർമാരായ ശ്യാമള മുരളീധരൻ, സുബി സുകുമാർ, Read More…


