വയോജനങ്ങളുടെ അന്തസ്സും സുരക്ഷയും അവകാശങ്ങളും ഉറപ്പാക്കുക എന്നത് ഭരണകൂടത്തിന്റെ പ്രധാന ഉത്തരവാദിത്വമാണ്. കുടുംബത്തിനകത്തും പരിചരണ സ്ഥാപനങ്ങളിലും വയോജനങ്ങൾ നേരിടുന്ന അവഗണനയും ചൂഷണവും തടയാൻ ഫലപ്രദമായ നിയമസംവിധാനം അനിവാര്യവുമാണ്. ഈ പശ്ചാത്തലത്തിൽ ‘കേരളം വയോജന പരിചരണവും അവകാശ സംരക്ഷണവും ബിൽ, 2026’ മുന്നോട്ടുവയ്ക്കുന്ന ക്ഷേമലക്ഷ്യങ്ങൾ സ്വാഗതാർഹമാണ്. എന്നാൽ നല്ല ലക്ഷ്യം മാത്രം ഒരു നിയമത്തിൻ്റെ ഭരണഘടനാസാധുത ഉറപ്പാക്കുന്നില്ല. നിയമനിർമാണ അധികാരം, നിലവിലുള്ള കേന്ദ്രനിയമവുമായുള്ള പൊരുത്തം, സ്ഥാപനങ്ങളുടെ അധികാരപരിധി, നടപടിക്രമങ്ങളിലെ നീതി എന്നിവയും ഉറപ്പാക്കണം. 2026 ഒക്ടോബർ 10-ലെ കേരള Read More…


