India News Politics

മധ്യപ്രദേശിൽ ചരക്ക് ട്രെയിനിടിച്ച് കടുവയ്ക്ക് ദാരുണാന്ത്യം

ബാലാഘട്ട്: മധ്യപ്രദേശിലെ ബാലാഘട്ട് ജില്ലയിൽ ചരക്ക് ട്രെയിനിടിച്ച് രണ്ടുവയസ്സുള്ള കടുവയ്ക്ക് ദാരുണാന്ത്യം. ഞായറാഴ്ച പുലർച്ചെ കാട്ടിലൂടെ കടന്നുപോകുകയായിരുന്ന ചരക്ക് ട്രെയിനാണ് കടുവയെ ഇടിച്ചത്. കടുവ സംഭവസ്ഥലത്തുതന്നെ ചത്തു. വാറാസിയോണി വനമേഖലയിലെ പൗനിയ ബീറ്റിലെ 557-ാം കമ്പാർട്ട്മെൻ്റിലാണ് പുലർച്ചെ അഞ്ചോടെ അപകടമുണ്ടായത്. മധ്യപ്രദേശ് സ്റ്റേറ്റ് ഫോറസ്റ്റ് ഡെവലപ്‌മെൻ്റ് കോർപ്പറേഷൻ്റെ ലാംത പദ്ധതിയുടെ ഭാഗമായ വനമേഖലയാണിത്. ജില്ലാ ആസ്ഥാനത്തുനിന്ന് 53 കിലോമീറ്റർ അകലെയാണ് അപകടസ്ഥലം. റെയിൽവേ ജീവനക്കാരനാണ് സംഭവത്തെക്കുറിച്ച് വനംവകുപ്പിനെ അറിയിച്ചത്. തുടർന്ന് ഉദ്യോഗസ്ഥരെത്തി കടുവയുടെ ജഡം റെയിൽവേ ട്രാക്കിൽനിന്ന് Read More…