India News

ഭാരതീയ ഗ്രാമങ്ങളുടെ ശാക്തീകരണത്തിന് പുതുയുഗം: തൊഴിലുറപ്പ് നിയമത്തിൽ വിപ്ലവകരമായ പരിഷ്കാരങ്ങളുമായി ‘വി ബി ജി റാം ജി’

ഭാരതത്തിലെ ഗ്രാമീണ മേഖലയുടെ സാമ്പത്തിക അടിത്തറ കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി, 2005ൽ നിലവിൽ വന്ന മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം (MGNREGA) കാലഘട്ടത്തിന്റെ ആവശ്യങ്ങൾക്കനുസരിച്ച് പുതുക്കപ്പെടുന്നു. 2025ലെ പുതിയ ബിൽ പ്രകാരം പദ്ധതി ഇനി ‘വികസിത് ഭാരത് – ഗ്യാരന്റി ഫോർ റോസ്ഗാർ ആൻഡ് അജീവിക മിഷൻ (ഗ്രാമീൺ)’ (വി ബി ജി റാം ജി) എന്ന പേരിലായിരിക്കും അറിയപ്പെടുക. സുതാര്യത ഉറപ്പാക്കാനും അഴിമതി പൂർണമായും തുടച്ചുനീക്കാനും ലക്ഷ്യമിട്ട നിയമപരിഷ്കാരങ്ങളുടെ സമഗ്ര പാക്കേജാണ് കേന്ദ്ര സർക്കാർ അവതരിപ്പിച്ചിരിക്കുന്നത്. Read More…

Kerala News

വസ്തുതകള്‍ പൂര്‍ണമായി പരിഗണിച്ചില്ല; രാഹുലിന്റെ മുന്‍കൂര്‍ ജാമ്യത്തെ എതിര്‍ത്ത് സര്‍ക്കാര്‍ ഹൈക്കോടതിയിലേക്ക്

തിരുവനന്തപുരം: ബംഗളൂരുവിലുള്ള മലയാളി യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ച പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധിക്കെതിരെ പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ സമീപിക്കും. ഇന്ന് (വ്യാഴാഴ്ച) തന്നെ കോടതിയെ സമീപിക്കാനാണ് തീരുമാനം. ഒരു ജനപ്രതിനിധിക്ക് എതിരെ ലൈംഗിക പീഡനം പോലുള്ള ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും വസ്തുതകള്‍ പൂര്‍ണമായി പരിഗണിക്കാതെയാണ് ജാമ്യം അനുവദിച്ചതെന്നാണ് പ്രോസിക്യൂഷന്റെ പ്രധാന വാദം. ഉന്നത സ്വാധീനമുള്ള പ്രതിക്ക് ജാമ്യം ലഭിക്കുന്നത് തെളിവ് നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും ഇടയാക്കും. അതിനാലാണ് പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചത്. Read More…

Kerala News

നടിക്ക് പൂര്‍ണ നീതി ലഭിച്ചില്ല, വിധിക്കെതിരെ അപ്പീല്‍ നല്‍കും: സര്‍ക്കാര്‍

കൊച്ചി:  നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് സര്‍ക്കാര്‍. ആക്രമിക്കപ്പെട്ട നടിയ്ക്ക് പൂര്‍ണ നീതി ലഭിച്ചില്ലെന്ന് നിയമമന്ത്രി പി രാജീവ് പറഞ്ഞു. ഒരു ഭാഗം തെളിയിക്കപ്പെട്ടെങ്കിലും എല്ലാവരും പ്രതീക്ഷിച്ചതുപോലുള്ള വിധിയിലേക്ക് എത്തിയിട്ടില്ല. വിധിയെപ്പറ്റി മുഖ്യമന്ത്രിയുമായി സംസാരിച്ചെന്നും, അപ്പീല്‍ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചെന്നും മന്ത്രി രാജീവ് അറിയിച്ചു. അതിജീവിതയ്‌ക്കൊപ്പം ഉറച്ചു നില്‍ക്കുന്ന നിലപാടാണ് മുഖ്യമന്ത്രിയും സര്‍ക്കാരും എപ്പോഴും സ്വീകരിച്ചത്. പൊലീസ് വളരെ ശക്തമായ അന്വേഷണമാണ് നടത്തിയത്. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് പൂര്‍ണമായ സ്വാതന്ത്ര്യമാണ് സര്‍ക്കാര്‍ നല്‍കിയത്. അവര്‍ Read More…