Kerala News

ഓറഞ്ച് അലർട്ട്: തൃശൂർ ജില്ലയിൽ അതീവ ജാഗ്രതാ നിർദ്ദേശം – ദുരന്ത മുന്നൊരുക്കങ്ങൾ ശക്തമാക്കി

കേന്ദ്ര കാലാവസ്ഥ വകുപ്പ് 2026 ജൂൺ 03, 04, 05 തീയതികളിൽ തൃശൂർ ജില്ലയിൽ അതിശക്തമായ മഴയ്ക്ക് സാധ്യത പ്രവചിച്ചതിനെ തുടർന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ജില്ലയിൽ അടിയന്തര മുന്നൊരുക്കങ്ങളും ജാഗ്രതാ നടപടികളും ശക്തമാക്കിയതായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സണായ ജില്ലാ കളക്ടർ അറിയിച്ചു. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പ്രസിദ്ധീകരിച്ച മൺസൂൺ ദുരന്ത പ്രതികരണ മാർഗ്ഗരേഖ (Orange Book 2025) അനുസരിച്ച് എല്ലാ വകുപ്പുകൾക്കും ആവശ്യമായ മുന്നൊരുക്കങ്ങൾ പൂർത്തിയാക്കുന്നതിനും ജാഗ്രതാ നടപടികൾ ശക്തമാക്കുന്നതിനുമായി നിർദ്ദേശം Read More…

Kerala News

മഴ വീണ്ടും കനക്കുന്നു, നാളെ എട്ടു ജില്ലകളില്‍ മുന്നറിയിപ്പ്, ശക്തമായ കാറ്റിനും സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു. നാളെയും മറ്റന്നാളും സംസ്ഥാനത്ത് എട്ടു ജില്ലകളില്‍ അതിശക്ത മഴ മുന്നറിയിപ്പ്. എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ശനിയാഴ്ചയും ഞായറാഴ്ചയും യെല്ലോ അലര്‍ട്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് പുറപ്പെടുവിച്ചിട്ടുള്ളത്. ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗതയില്‍ കാറ്റിനും സാധ്യതയുണ്ട്. തിങ്കളാഴ്ച ഏഴു ജില്ലകളിലും യെല്ലോ അലര്‍ട്ടുണ്ട്. തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് അതിശക്ത മഴ മുന്നറിയിപ്പുള്ളത്. ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ എറമാകുളം, തൃശ്ശൂര്‍, മലപ്പുറം, Read More…