ആത്മീയ ലക്ഷ്യപ്രാപ്തിക്കായുള്ള നിരന്തരവും ചിട്ടയായതുമായ പരിശ്രമമാണ് സാധന. മനുഷ്യന്റെ ശാരീരികവും മാനസികവുമായ തലങ്ങളെ നിയന്ത്രിച്ച്, ക്രൂരതയും മടിയും നിറഞ്ഞ അവസ്ഥയിൽ നിന്ന് സാത്വികതയിലേക്കും പരമമായ ജ്ഞാനത്തിലേക്കും സർവ്വചൈതന്യവത്തായ സിദ്ധിയിലേക്കും ഉയരാൻ കൃത്യമായ സാധനയിലൂടെ ഏതൊരു വ്യക്തിക്കും സാധിക്കും. മനുഷ്യൻ എന്ത് ശീലമാക്കുന്നുവോ, അതായി അവൻ മാറുന്നു എന്ന തത്വമാണ് സാധനയുടെ അടിസ്ഥാനം. കഠിനമായ ചിട്ടകളിലൂടെയും അഭ്യാസങ്ങളിലൂടെയും ഏതൊരു മനുഷ്യനും തന്റെ ഉന്നതമായ ഒരു പതിപ്പായി ഉയരാൻ സാധന സഹായിക്കുന്നു.ഭാരതീയ തത്വചിന്തയിലും സാംഖ്യ-വേദാന്ത ദർശനങ്ങളിലും ഭഗവദ്ഗീതയിലും മനുഷ്യന്റെ സ്വഭാവത്തെ Read More…


