ഇടുക്കി: മൂന്നാർ റോഡിലും സമീപ പ്രദേശങ്ങളിലും ഉണ്ടായ മണ്ണിടിച്ചിലിന് ദേശീയപാത നിർമാണത്തിന്റെ ഭാഗമായി നടത്തിയ മണ്ണെടുപ്പ് കാരണമായിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്ന് സിവിൽ സപ്ലൈസ് മന്ത്രി അനൂപ് ജേക്കബ്. വട്ടവടയിൽ മണ്ണിടിച്ചിലിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവതിയെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട മണ്ണെടുപ്പും മറ്റ് പ്രവർത്തനങ്ങളും മണ്ണിടിച്ചിലിന് കാരണമായിട്ടുണ്ടോയെന്ന് അധികൃതർ പരിശോധിക്കും. കനത്ത മഴയ്ക്കിടെ വട്ടവടയ്ക്ക് സമീപം കോട്ടക്കമ്പൂരിൽ ഞായറാഴ്ചയുണ്ടായ മണ്ണിടിച്ചിലിൽ ബാലകൃഷ്ണനും സഹോദരി ചിന്നുവും മരിച്ചിരുന്നു. മഴയിൽ നിന്ന് രക്ഷപ്പെടാൻ Read More…
Tag: idukki
ഇടുക്കിയില്‍ സമ്പൂര്‍ണ ഷട്ട്ഡൗണ്‍, പവര്‍ഹൗസ് ഒരു മാസത്തേയ്ക്ക് അടയ്ക്കുന്നു; സംസ്ഥാനത്ത് 600 മെഗാവാട്ട് വൈദ്യുതിയുടെ കുറവിന് സാധ്യത
തൊടുപുഴ: ഇടുക്കി ജലവൈദ്യുതപദ്ധതിയുടെ ഭാഗമായ മൂലമറ്റം പവര്‍ഹൗസ് ഒരു മാസത്തേയ്ക്ക് അടയ്ക്കുന്നു. അടുത്ത മാസം 11 മുതലാണ് സമ്പൂര്‍ണ ഷട്ട്ഡൗണ്‍. അറ്റകുറ്റപ്പണികള്‍ക്ക് വേണ്ടിയാണ് പവര്‍ ഹൗസ് അടക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. മൂലമറ്റം പവര്‍ഹൗസ് അടയ്ക്കുന്നതോടെ ഒരു ദിവസം 600 മെഗാവാട്ട് വൈദ്യുതിയുടെ കുറവുണ്ടാകും. താത്കാലികമാണെങ്കിലും മൂലമറ്റം പവര്‍ഹൗസില്‍ നിന്നുള്ള വൈദ്യുതി ഉല്‍പ്പാദനം നിലയ്ക്കുന്നതോടെ, മഴ തുടര്‍ന്നാല്‍ ഇടുക്കി ഡാമിലെ ജലനിരപ്പ് ഉയരാനും സാധ്യതയുണ്ട്. നിലവില്‍ തുലാവര്‍ഷത്തോടനുബന്ധിച്ച് ഇടുക്കിയില്‍ നല്ലമഴ ലഭിക്കുന്നുണ്ട്. ഇന്ത്യയിലെ വലിപ്പമേറിയ ഭൂഗര്‍ഭ ജല വൈദ്യുത നിലയങ്ങളില്‍ Read More…
ഇടുക്കിയില്‍ കനത്ത മഴ; വാഹനങ്ങള്‍ ഒലിച്ചുപോയി, മുല്ലപ്പെരിയാര്‍ തുറന്നു, പെരിയാറിന്‍റെ തീരത്ത് ജാഗ്രതാ നിര്‍ദേശം
കുമളി: കനത്ത മഴയെ തുടര്‍ന്ന് ജലനിരപ്പ് ഉയര്‍ന്നതിന് പിന്നാലെ മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു. അണക്കെട്ടിലെ ജലനിരപ്പ് റൂള്‍ കര്‍വ് പിന്നിട്ട സാഹചര്യത്തിലാണ് ഡാമിന്റെ മൂന്നു ഷട്ടറുകള്‍ തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കിയത്. സെക്കന്‍ഡില്‍ 1400 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. രാവിലെ എട്ടു മണിക്ക് ഡാമിലെ ജലനിരപ്പ് 138.25 അടിയിലെത്തിയിരുന്നു. ഡാം തുറന്നതോടെ പെരിയാര്‍ നദിയുടെ ഇരുകരകളിലും അധിവസിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ഇടുക്കി ജില്ലാ ഭരണകൂടം അറിയിച്ചു. ശനിയാഴ്ച പുലര്‍ച്ചെ ഡാമിലെ ജലനിരപ്പ് 3.00 മണിക്ക് 136.00 അടിയില്‍ Read More…
ഇടുക്കിയില് കെഎസ്ആര്‍ടിസി ബസ് മറിഞ്ഞ് മൂന്നു മരണം
ഇടുക്കി: ഇടുക്കി ജില്ലയിലെ പുല്ലുപാറക്ക് സമീപം കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് പേർ മരിച്ചു. മാവേലിക്കര സ്വദേശികളായ അരുൺ ഹരി, രമ മോഹൻ, സംഗീത് എന്നിവരാണ് മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ രണ്ട് പേരെ പാലായിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. മറ്റുള്ളവർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ഇന്ന് രാവിലെ 6 മണിയോടെയാണ് അപകടം നടന്നത്. മാവേലിക്കരയിൽ നിന്ന് തഞ്ചാവൂരിലേക്ക് വിനോദ യാത്ര പോയ സംഘം സഞ്ചരിച്ച ബസാണ് അപകടത്തിൽ പെട്ടത്. ബസിൽ 36 Read More…
കൈക്കൂലിക്കേസ്;ഇടുക്കി ഡിഎംഒ വിജിലൻസ് പിടിയിൽ
ഇടുക്കി: കൈക്കൂലി കേസിൽ ഇടുക്കി ജില്ലാ മെഡിക്കൽ ഓഫീസർ (ഡിഎംഒ) എൽ. മനോജിനെയും, അദ്ദേഹത്തിന്റെ ഏജന്റായ സ്വകാര്യ ഡ്രൈവർ രാഹുൽ രാജിനെയും വിജിലൻസ് സംഘം അറസ്റ്റ് ചെയ്തു. മൂന്നാറിലെ ചിത്തിരപുരത്തെ റിസോർട്ട് ആരോഗ്യവകുപ്പിന്റെ നിയമം പാലിക്കുന്നില്ലെന്ന് ഭീഷണിപ്പെടുത്തി 75,000 രൂപ കൈക്കൂലി വാങ്ങിയ കേസിലാണ് ഇവർ ബുധനാഴ്ച പിടിയിലായത്. ഡിഎംഒയെ ആദ്യം സസ്പെൻഡ് ചെയ്തിരുന്നെങ്കിലും, അഡ്‌മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ നിന്ന് സ്റ്റേ ലഭിച്ച ശേഷം തിരികെ സർവീസിൽ പ്രവേശിച്ചു. ഇതിന് പിന്നാലെയാണ് വിജിലൻസ് സംഘം അറസ്റ്റ് നടത്തിയത്. രാഹുൽ Read More…






