ബംഗളൂരു: ഐപിഎൽ കിരീടം സ്വന്തമാക്കിയതിന് പിന്നാലെ റോയൽ ചാലഞ്ചേഴ്‌സ് ബംഗളുരുവിന്റെ വിജയാഘോഷത്തിന്റെ ഭാഗമായി നടത്താനിരുന്ന റോഡ് ഷോ പൊലീസ് അനുമതി നിഷേധിച്ചതോടെ റാലി റദ്ദാക്കി. വിജയാഘോഷം ഹോം ഗ്രൗണ്ടായ എം.ചിന്നസ്വാമി സ്റ്റേഡിയത്തിൽ മാത്രം നടത്താനാണ് തീരുമാനം. വിധാന്‍ സൗധയില്‍ നിന്ന് ചിന്നസ്വാമി സ്റ്റേഡിയം വരെ തുറന്ന വാഹനത്തില്‍ ആഡംബര റോഡ് ഷോയ്ക്ക് ഒരുക്കം നടത്തിയിരുന്നുവെങ്കിലും അനിഷ്ട സംഭവങ്ങളുടെ സാധ്യത കണക്കിലെടുത്ത് അവസാന നിമിഷത്തിൽ പൊലീസ് അനുമതി നിഷേധിക്കുകയായിരുന്നു. സുരക്ഷാ കാരണങ്ങളാലാണ് തീരുമാനം എടുത്തതെന്ന് പൊലീസ് വ്യക്തമാക്കി. ഉച്ചയ്ക്ക് Read More…
Tag: ipl 2025
ഐപിഎല്‍ 2025: 18 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ആര്‍സിബിക്ക് കന്നിക്കിരീടം
അഹമ്മദാബാദ്: ഐപിഎല്‍ ചരിത്രത്തിലെ കാത്തിരിപ്പുകള്‍ അവസാനിപ്പിച്ച് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു കന്നിച്ചാമ്പ്യന്മാരായി. ഐപിഎല്‍ 2025 ഫൈനലില്‍ പഞ്ചാബ് കിംഗ്സിനെതിരെ ആറു റണ്‍സിനാണ് ആര്‍സിബിയുടെ ചരിത്രവിജയം. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് മത്സരം അരങ്ങേറിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി നിശ്ചിത 20 ഓവറില്‍ ഒന്‍പതു വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് ഇന്നിങ്ങ്‌സ് നിശ്ചിത 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സില്‍ അവസാനിച്ചു. ഇതോടെ വിരാട് കോഹ്ലിയുടെ കിരീട Read More…
ഐപിഎല്‍ ഫൈനൽ ഇന്ന്; ആര് കപ്പടിക്കും?
അഹമ്മദാബാദ്: ഐപിഎല്‍ ഫൈനല്‍ ഇന്ന് നടക്കാനിരിക്കെ മത്സരത്തിന് മഴ ഭീഷണി നിലനില്‍ക്കുന്നുണ്ട്. അഹമ്മദാബാദില്‍ തുടര്‍ച്ചയായി ചാറ്റല്‍ മഴ പെയ്യുന്നുണ്ട്. ഇത് വലിയ മഴയായി മാറിയാല്‍ മത്സരം ത്രിശങ്കുവിലാകും. ഫൈനലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവും പഞ്ചാബ് കിങ്‌സുമാണ് ഏറ്റുമുട്ടാനൊരുങ്ങുന്നത്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ഇന്ന് രാത്രി 7.30നാണ് ആര്‍സിബി- പഞ്ചാബ് കലാശപ്പോരാട്ടം. ഇരു ടീമുകളും കന്നി കിരീടമാണ് ലക്ഷ്യമിടുന്നത്. എന്നാല്‍ മഴ ഭീഷണി ടീമുകള്‍ക്ക് ആശങ്കയായി നില്‍ക്കുന്നു. പഞ്ചാബ് കിങ്‌സും മുംബൈ ഇന്ത്യന്‍സും തമ്മിലുള്ള രണ്ടാം ക്വാളിഫയര്‍ പോരാട്ടം Read More…
ഐപിഎൽ മത്സരങ്ങൾ മെയ് 17 മുതൽ പുനരാരംഭിക്കും; ഫൈനൽ ജൂൺ 3ന്
ന്യൂഡൽഹി: ഇന്ത്യ-പാകിസ്ഥാൻ സംഘർഷത്തെ തുടർന്ന് താത്കാലികമായി നിർത്തിവച്ചിരുന്ന ഐപിഎൽ (ഇന്ത്യൻ പ്രീമിയർ ലീഗ്) മത്സരങ്ങൾ മെയ് 17 മുതൽ വീണ്ടും ആരംഭിക്കും. അവശേഷിക്കുന്ന മത്സരങ്ങൾ ആറ് വേദികളിലായി നടത്തപ്പെടും. ടൂർണമെന്റിന്റെ ഫൈനൽ മത്സരം ജൂൺ 3ന് നടക്കുമെന്ന് ബിസിസിഐ അറിയിച്ചു. പ്ലേ ഓഫ് മത്സരങ്ങളുടെ ഷെഡ്യൂളും പുറത്തിറങ്ങി. ആദ്യ ക്വാളിഫയർ മത്സരം മെയ് 29നും എലിമിനേറ്റർ മത്സരം മെയ് 30നുമാണ്. രണ്ടാം ക്വാളിഫയർ ജൂൺ 1ന് നടക്കും. തുടര്‍ന്ന് ജൂൺ 3ന് ഐപിഎൽ 2025 സീസണിന്റെ കലാശപ്പോരാട്ടം Read More…
ഐപിഎല്‍ 2025 ഇന്ന് മുതല്‍; ആദ്യ പോരാട്ടത്തില്‍ കൊല്‍ക്കത്ത-ബംഗളൂരു നേര്‍ക്കുനേര്‍
കൊല്‍ക്കത്ത: ക്രിക്കറ്റ് പ്രേമികളുടെ ആവേശം ഉയരുന്ന ഐപിഎല്‍ 2025 സീസണിന് ഇന്ന് തിരിതെളിയുന്നു. ആദ്യ മത്സരത്തില്‍ നിലവിലെ ചാംപ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെ നേരിടും. ഇന്ന് വൈകീട്ട് 7.30 മുതലാണ് ഉദ്ഘാടന മത്സരം. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സിലാണ് മത്സരം അരങ്ങേറുന്നത്. 10 ടീമുകള്‍, 74 മത്സരങ്ങള്‍ ഈ സീസണില്‍ 10 ടീമുകളാണ് മാറ്റുരയ്ക്കുന്നത്. 74 മത്സരങ്ങളാണ് ആകെ. രണ്ട് ഗ്രൂപ്പുകളായി തിരിച്ച് മത്സരങ്ങളാണ് നടക്കുക. ഗ്രൂപ്പ് A: ചെന്നൈ സൂപ്പര്‍ കിങ്‌സ്, കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്, Read More…



