Kerala News

1000 കോടി ചെലവ്, കളമശ്ശേരിയില്‍ ജുഡീഷ്യല്‍ സിറ്റി പദ്ധതിക്ക് മന്ത്രിസഭാ അംഗീകാരം

തിരുവനന്തപുരം: കൊച്ചി കളമശ്ശേരിയില്‍ ജുഡീഷ്യല്‍ സിറ്റി സ്ഥാപിക്കുന്നതിന് മന്ത്രിസഭാ യോഗത്തിന്റെ അംഗീകാരം. എച്ച്എംടി യുടെ കൈവശമുള്ള 27 ഏക്കര്‍ ഭൂമി ഏറ്റെടുത്ത് ജുഡീഷ്യല്‍ സിറ്റി സ്ഥാപിക്കാനാണ് തീരുമാനം. പദ്ധതി നടപ്പാക്കുന്നതിനുള്ള പ്രാരംഭ നടപടികള്‍ സ്വീകരിക്കാന്‍ ആഭ്യന്തര വകുപ്പിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പി രാജീവ് അറിയിച്ചു. 2023 ലെ മുഖ്യമന്ത്രി – ചീഫ് ജസ്റ്റിസ് വാര്‍ഷികയോഗത്തിന്റെ തീരുമാനപ്രകാരമുള്ള നടപടികളുടെ തുടര്‍ച്ചയായാണ് മന്ത്രിസഭാ തീരുമാനം. ഇതിന്റെ ഭാഗമായി ഹൈക്കോടതി ജഡ്ജിമാരായ ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ്, Read More…

Kerala News

ഹോസ്റ്റലിലെ കഞ്ചാവ് വേട്ട: കെഎസ്‌യു നേതാവിന്റെ പങ്ക് അന്വേഷിക്കുമെന്ന് എസിപി, കൂടുതൽ അറസ്റ്റുണ്ടാകുമെന്ന് സ്ഥിരീകരണം

കൊച്ചി: കളമശേരി പോളിടെക്‌നിക് കോളജ് ഹോസ്റ്റലിൽ കഞ്ചാവ് പിടികൂടിയ സംഭവത്തിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്ന് തൃക്കാക്കര എസിപി പിവി ബേബി. ഹോസ്റ്റലിലേക്ക് കഞ്ചാവ് എത്തിച്ചതിന് പിന്നിൽ ആരൊക്കെയുണ്ടെന്നത് കൂടുതൽ വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ മാത്രമേ വ്യക്തമാക്കാനാകൂവെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്നലെ നടന്ന പരിശോധനയിൽ കഞ്ചാവ് എത്തിച്ച് നൽകിയത് ആഷിഖ്, ഷാരിൽ എന്നിവർ ആയിരുന്നെന്ന് കണ്ടെത്തിയതിനാൽ ഇരുവരെയും അറസ്റ്റ് ചെയ്തു. കഞ്ചാവ് കണ്ടെത്തിയ മുറിയിൽ താമസിച്ചിരുന്ന മറ്റ് രണ്ട് പേരുടെയും പങ്ക് അന്വേഷണവിധേയമാണെന്നും തെളിവുകൾ ലഭിച്ചാൽ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തുമെന്നും Read More…

Kerala News

കളമശേരി ലഹരി വേട്ട: ഹോസ്റ്റലിലേക്ക് കഞ്ചാവ് എത്തിച്ചത് പൂർവ വിദ്യാർഥികൾ, രണ്ട് പേർ പിടിയിൽ

കൊച്ചി: കളമശേരി പോളിടെക്നിക് കോളജ് ഹോസ്റ്റലിൽ കഞ്ചാവ് ശേഖരം കണ്ടെത്തിയ സംഭവത്തിൽ രണ്ട് പൂർവ വിദ്യാർഥികൾ പൊലീസ് കസ്റ്റഡിയിൽ. ഹോസ്റ്റലിലേക്ക് കഞ്ചാവ് എത്തിച്ചതായി കണ്ടെത്തിയ ആഷിഖ്, ഷാരിൽ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വർഷം കോളജിൽ നിന്ന് പഠനം അവസാനിപ്പിച്ചവരാണ് ഇരുവരും. പോളിടെക്നിക്കിൽ നിന്ന് സെമസ്റ്റർ ഔട്ട് ആയ വിദ്യാർത്ഥിയാണ് ആഷിഖ്. വ്യാഴാഴ്ച വൈകിട്ട് ആറുമണിക്ക് ശേഷമാണ് ഇയാൾ ഹോസ്റ്റലിലേക്ക് കഞ്ചാവ് എത്തിച്ചതെന്ന് പൊലീസ് കരുതുന്നു. ലഹരി കിട്ടിയ ഉറവിടം കണ്ടെത്താൻ അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. മുൻപ് Read More…