Kerala News

കീം റാങ്ക് പട്ടിക റദ്ദാക്കിയ ഉത്തരവിന് സ്റ്റേയില്ല; സര്‍ക്കാരിന്‍റെ അപ്പീല്‍ തള്ളി

കൊച്ചി: എന്‍ജിനിയറിങ് അടക്കം കേരളത്തിലെ പ്രൊഫഷണല്‍ കോഴ്‌സുകളിലേക്കുള്ള കീം പ്രവേശന പരീക്ഷാ റാങ്ക് പട്ടിക റദ്ദാക്കിയ സിംഗിള്‍ ബെഞ്ച് വിധി ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി. ഇതോടെ 2011 മുതല്‍ തുടരുന്ന പ്രോസ്‌പെക്ടസ് പ്രകാരം പുതിയ റാങ്ക് ലിസ്റ്റ് തയ്യാറാക്കണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവ് നിലനില്‍ക്കും. കീം പ്രവേശന പരീക്ഷയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ജസ്റ്റിസ് അനില്‍ കെ നരേന്ദ്രന്‍ അദ്ധ്യക്ഷനായ ബെഞ്ചാണ് പരിഗണിച്ചത്. വെയിറ്റേജില്‍ മാറ്റം വരുത്തിയത് Read More…

Kerala News

KEAM 2025: എന്‍ജിനീയറിങ്, ഫാര്‍മസി പ്രവേശന പരീക്ഷ ഏപ്രില്‍ 23 മുതല്‍ 29 വരെ

തിരുവനന്തപുരം: 2025-26 അധ്യയനവര്‍ഷത്തേക്കുള്ള എന്‍ജിനിയറിങ്, ഫാര്‍മസി പ്രവേശന പരീക്ഷ (KEAM 2025) ഏപ്രില്‍ 23 മുതല്‍ 29 വരെ നടക്കുമെന്ന് പരീക്ഷാ കമ്മീഷണര്‍ അറിയിച്ചു. കമ്പ്യൂട്ടര്‍ അധിഷ്ഠിതമായ പരീക്ഷയുടെ സമയക്രമവും പ്രസിദ്ധീകരിച്ചു. ഏപ്രില്‍ 23, 25, 26, 27, 28 തിയതികളില്‍ ഉച്ചയ്ക്ക് 2 മുതല്‍ 5 വരെ എന്‍ജിനീയറിങ് പരീക്ഷകള്‍ നടക്കും. ഫാര്‍മസി പരീക്ഷകള്‍ ഏപ്രില്‍ 24ന് 11.30 മുതല്‍ 1 വരെ, 3.30 മുതല്‍ 5 വരെ എന്നിങ്ങനെയും, ഏപ്രില്‍ 29ന് 3.30 മുതല്‍ Read More…