കേരള ബ്ലാസ്റ്റേഴ്‌സ് പുതിയ മുഖ്യ പരിശീലകനായി സ്‌പെയിനിലെ ഡേവിഡ് കറ്റാലയെ നിയമിച്ചു. 2026 വരെ ഒരുവർഷത്തേക്കാണ് കരാർ. സൂപ്പർ കപ്പിന് മുമ്പ് കറ്റാല ടീമിനൊപ്പം ചേരും. മുന് സെൻട്രൽ ഡിഫൻഡർ ആയിരുന്ന കറ്റാല, സ്‌പെയിനിലും സൈപ്രസിലും 500-ലധികം പ്രൊഫഷണൽ മത്സരങ്ങളിൽ കളിച്ചിട്ടുണ്ട്. പിന്നീട് പരിശീലകനായി മാറി. സ്പാനിഷ് നാലാം ഡിവിഷന്‍ ലീഗിലാണ് അവസാനമായി കോച്ചായിരുന്നത്. സൈപ്രിയന്‍ ഫസ്റ്റ് ഡിവിഷനില്‍ AEK ലാര്‍നാക്കയിലും അപ്പോളോണ്‍ ലിമാസോളിലും, ക്രൊയേഷ്യന്‍ ഫസ്റ്റ് ഫുട്‌ബോള്‍ ലീഗില്‍ NK ഇസ്ട്രയിലും പരിശീലകനായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. Read More…


