India News

കൊല്‍ക്കത്ത വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ട ഇന്‍ഡിഗോ വിമാനത്തില്‍ വാനിടിച്ചു

കൊല്‍ക്കത്ത നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്രാ വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ടിരുന്ന ഇന്‍ഡിഗോ വിമാനത്തില്‍ വാന്‍ ഇടിച്ചു. വിമാനത്താവളത്തിലെ ബേ നമ്പര്‍ 51ല്‍ നിര്‍ത്തിയിട്ടിരുന്ന ഇന്‍ഡിഗോ വിമാനത്തില്‍ സ്റ്റാര്‍ട്ട് ചെയ്തപ്പോള്‍ കാറ്ററിംഗ് വാഹനം നിയന്ത്രണം വിട്ട് വന്നിടിക്കുകയായിരുന്നു. അപകടത്തില്‍ വിമാന എന്‍ജിന് തകരാര്‍ സംഭവിച്ചിട്ടുണ്ട്. ഗുവാഹത്തിയിലേക്ക് പറക്കാനിരുന്ന 6ഇ 6663 എന്ന വിമാനമാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ ആര്‍ക്കും പരിക്ക് പറ്റിയിട്ടില്ല. വിമാന സര്‍വീസ് റദ്ദാക്കുകയും ഈ വിമാനത്തില്‍ യാത്ര ചെയ്യേണ്ടിയിരുന്ന യാത്രക്കാര്‍ മറ്റൊരു വിമാനത്തിലാണ് യാത്ര തുടര്‍ന്നത്. വിമാനം പരിശോധനകള്‍ക്ക് Read More…