Kerala News

കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനിലെ ക്ലോക്ക് ടവര്‍ തകര്‍ന്നുവീണു

കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനിലെ ക്ലോക്ക് ടവര്‍ രണ്ടാമത്തെ പ്ലാറ്റ്‌ഫോമിലേക്ക് വീണു. ആളപായമില്ലെന്നാണ് പ്രാഥമിക നിഗമനം. രണ്ടാമക്കെ പ്ലാറ്റ്‌ഫോമില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിനിനു മുകളിലേക്ക് മേല്‍ക്കൂര തകര്‍ന്നു വീണിട്ടുണ്ട്. രാവിലെ തന്നെ ടവറില്‍ വിള്ളല്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് സമീപ ഭാഗത്ത് നിന്ന് ജനങ്ങളെ ഒഴിപ്പിച്ചിരുന്നു. കാലപ്പഴക്കമുള്ള ടവറായിരുന്നതുകൊണ്ട് തന്നെ മുന്‍കരുതല്‍ സ്വീകരിച്ചതിനാല്‍ വലിയ അപകടം ഒഴിവായി. രാവിലെ മുതല്‍ ആയിരക്കണക്കിന് ജനങ്ങളാണ് ഈ റെയില്‍വേസ്റ്റഷനില്‍ വന്ന് പോകുന്നത്.