ഏത് വിഷയത്തെക്കുറിച്ചും അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം നമ്മൾക്കുണ്ടെങ്കിലും ഒരു കലാകാരൻ കൂടിയായ അദ്ദേഹം പുലിക്കളിയെ കുറിച്ച് പ്രയോഗിച്ച വാക്കുകൾ ഒഴിവാക്കേണ്ടതായിരുന്നുവെന്ന് തൃശൂർ എം.എൽ.എ രാജൻ.ജെ. പല്ലൻ അഭിപ്രായപ്പെട്ടു. തൃശ്ശൂരിൻ്റെ തനത് കലയാണ് പുലിക്കളി. ലോകത്തിൽ ഇത്തരത്തിൽ മനുഷ്യ ശരീരത്തിൽ ചായം തേച്ച് പുലിക്കളിയായി വേഷമിട്ട് താളത്തിനൊപ്പം ചൂവടുകൾ വച്ച് നീങ്ങുന്ന ഒരു കല ഒരുപക്ഷേ ലോകത്തിൽ എവിടെയും ഉണ്ടാക്കണമെന്നില്ല.പുലിക്കളിക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഞാൻ മേയറായിരിക്കെയാണ് പുലിക്കളി തൃശ്ശൂർ കോർപ്പറേഷൻ നേരിട്ട് ഏറ്റെടുത്ത് നടത്തുന്നതിന് തുടക്കം കുറിച്ചത്. നാലാമോണം Read More…


