കോഴിക്കോട്: അനിശ്ചിതകാല പണിമുടക്കിന് തയ്യാറെടുക്കുകയാണ് കേരളത്തിലെ ലോറി ഉടമകൾ. മാർച്ച് രണ്ടാം വാരം മുതൽ പണിമുടക്കിയുള്ള പ്രതിഷേധത്തിലേക്ക് കടക്കുമെന്ന് ലോറി ഉടമ സംഘടനകളും സംയുക്ത ട്രേഡ് യൂണിയൻ സംഘടനകളും പ്രഖ്യാപിച്ചു. ദീർഘകാലമായി ഉന്നയിച്ചിട്ടുള്ള ആവശ്യങ്ങൾ സർക്കാർ പരിഗണിക്കാത്ത സാഹചര്യത്തിലാണ് സമര തീരുമാനമെന്ന് ലോറി ഓണേഴ്സ് വെൽഫെയർ ഫെഡറേഷൻ അറിയിച്ചു. ലോറികളുടെ മിനിമം വാടക, കിലോമീറ്റർ വാടക, ഹാൾട്ടിങ് വാടക എന്നിവ സംബന്ധിച്ച കമ്മിറ്റിയുടെ നിർദേശങ്ങൾ നടപ്പാക്കുക, ചരക്ക് വാഹനങ്ങളിൽ നിന്ന് ഈടാക്കുന്ന അട്ടിക്കൂലി–മറിക്കൂലി, കെട്ടുപൈസ എന്നിവ ഒഴിവാക്കുക, Read More…


