തിരുവനന്തപുരം: എം പരിവാഹൻ ആപ്പിന്റെ പേരിൽ നടക്കുന്ന സൈബർ തട്ടിപ്പുകൾ വീണ്ടും പെരുകുന്നു. ട്രാഫിക് നിയമലംഘനത്തിന് പിഴ അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് വാട്‌സ്ആപ്പ് വഴി വരുന്ന വ്യാജ സന്ദേശങ്ങളിൽ ക്ലിക്ക് ചെയ്തതോടെ തിരുവനന്തപുരം മേഖലയിൽ നിരവധി പേർ തട്ടിപ്പിനിരയായതായി സൈബർ ക്രൈം പൊലീസ് അറിയിച്ചു. തിരുവനന്തപുരം റൂറൽ സൈബർ ക്രൈം വിഭാഗത്തിന്റെ വിവരമനുസരിച്ച്, ഇതിനകം പലർക്കും വൻതുക നഷ്ടമായിട്ടുണ്ട്. വാട്‌സ്ആപ്പ് സന്ദേശത്തിലെ ലിങ്കിലൂടെയോ ‘എപികെ’ ഫയൽ ഡൗൺലോഡ് ചെയ്യാനാവശ്യപ്പെട്ടോ ആണ് തട്ടിപ്പുകാർ ആളുകളെ കുടുക്കുന്നത്. ഫയൽ ഇൻസ്റ്റാൾ ചെയ്തതിന് Read More…
Tag: m parivahan
ഇന്ന് മുതൽ ആർസി ഡിജിറ്റൽ; ഡിജി ലോക്കർ, എം പരിവാഹൻ വഴി ലഭിക്കും
തിരുവനന്തപുരം: ഡ്രൈവിംഗ് ലൈസൻസിന് പിന്നാലെ, സംസ്ഥാനത്ത് വാഹന രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് (RC) ഇന്നു മുതൽ ഡിജിറ്റലായി ലഭ്യമാകുന്നു. അപേക്ഷകർക്ക് ഡൗൺലോഡ് ചെയ്യാൻ കഴിയുന്ന രീതിയിൽ സോഫ്റ്റ്‌വെയറിലെ മാറ്റങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്. കേന്ദ്രസർക്കാരിന്റെ മൊബൈൽ ആപ്പുകളായ ഡിജി ലോക്കർ, എം പരിവാഹൻ എന്നിവയിലൂടെ ആർസിയുടെ ഡിജിറ്റൽ പകർപ്പ് ലഭിക്കും. അച്ചടി തടസ്സപ്പെട്ടതിനാൽ കുടിശ്ശികയുള്ള 10 ലക്ഷം രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റുകളും ഡിജിറ്റൽ ആക്കി നൽകും. കാർഡിനുള്ള തുക നേരത്തേ ഈടാക്കിയതിനാൽ, അച്ചടി പുനരാരംഭിക്കുമ്പോൾ മാത്രമേ അതിന്റെ വിതരണം നടക്കൂ. കാക്കനാട്ടിലെ അച്ചടി Read More…



