India Kerala News Sports

ദേശീയ കായിക ദിനത്തിൽ കായികപ്രേമികൾക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: ദേശീയ കായിക ദിനത്തോടനുബന്ധിച്ച് രാജ്യത്തെ കായികപ്രേമികൾക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കായികതാരങ്ങളുടെ അർപ്പണബോധവും ആവേശവും നിശ്ചയദാർഢ്യവും രാജ്യത്തിന് അഭിമാനമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യൻ ഹോക്കിയിലെ ഇതിഹാസതാരം മേജർ ധ്യാൻചന്ദിനും മോദി ആദരാഞ്ജലി അർപ്പിച്ചു. അസാധാരണ പ്രതിഭയായ ധ്യാൻ ചന്ദ് ഇന്ത്യൻ ഹോക്കിക്ക് നൽകിയ സംഭാവനകളും തലമുറകളായി കായികതാരങ്ങൾക്ക് പ്രചോദനമായി തുടരുകയാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. “ഓരോ കായികപ്രേമിക്കും ആശംസകൾ. നിങ്ങളുടെ അർപ്പണബോധവും ആവേശവും നിശ്ചയദാർഢ്യവും എല്ലാവർക്കും അഭിമാനം നൽകുന്നു,” എക്‌സിലെ കുറിപ്പിൽ മോദി പറഞ്ഞു. Read More…