Culture Kerala News

ഗുരുവായൂരിൽ ഇന്ന് കല്യാണ പൂരം

ചിങ്ങമാസത്തിലെ രണ്ടാം ഞായറാഴ്‌ചയും ഗുരുവായൂരിൽ കല്യാണപ്പൂരം. രാവിലെ 11 മണിയോടെ ശീട്ടാക്കിയ 372 ൽ 362 വിവാഹങ്ങൾ പൂർത്തിയായി.

വിവാഹ ചടങ്ങും ക്ഷേത്ര ദർശനവും സുഗമമായി നടത്താൻ ദേവസ്വം ചെയർമാൻ എ.വി.ഗോപിനാഥ്, അഡ്മിനിസ്ട്രേറ്റർ എസ്.ഹരിഗോപാൽ എന്നിവരുടെ നേതൃത്വത്തിൽ ക്ഷേത്രം ജീവനക്കാർക്കൊപ്പം കൂടുതൽ പോലീസും ഭക്തർക്ക് സഹായവുമായി രംഗത്ത് വന്നു.

Leave a Reply

Your email address will not be published. Required fields are marked *