Kerala News

തിരുവന്തപുരം ഓവറോള് ചാമ്പ്യന്മാർ; മലപ്പുറത്തിന് ആദ്യത്തെ അത്‌ലറ്റിക്‌സ് കിരീടം

കൊച്ചി: സംസ്ഥാന സ്കൂള് കായിക മേളയിൽ തിരുവന്തപുരം 1935 പോയിന്റ് നേടി ഓവറോള് ചാമ്പ്യന്മാരായി. അത്‌ലറ്റിക്‌സില്‍  മലപ്പുറം 233 പോയിന്റോടെ കിരീടം നേടി, ഇത് മലപ്പുറത്തിന്റെ ആദ്യത്തെ അത്‌ലറ്റിക്‌സ് കിരീടമാണ്. തൃശൂർ 848 പോയിന്റ് നേടി രണ്ടാം സ്ഥാനവും, മലപ്പുറം 803 പോയിന്റുമായി മൂന്നാം സ്ഥാനവും നേടി. മലപ്പുറം കടകശ്ശേരി ഐഡിയല് സ്കൂളാണ് സ്കൂള് വിഭാഗത്തിൽ ഒന്നാം സ്ഥാനത്ത്, തിരുനാവായ നാവാമുകുന്ദ എച്ച്എസ്എസ് രണ്ടാമത്, കോതമംഗലം മാർ ബേസിൽ സ്കൂൾ മൂന്നാമത്.