അംബേദ്കർ മാധ്യമ പുരസ്‌കാരങ്ങൾ വിതരണം ചെയ്തു പട്ടികജാതി പട്ടികവർഗ പിന്നാക്ക വിഭാഗങ്ങൾക്കിടയിലെ ചൂഷണങ്ങൾക്കെതിരെ തിരുത്തൽ ശക്തിയായി മാധ്യമങ്ങൾ മാറണമെന്ന് നിയമസഭാ സ്പീക്കർ എ എൻ ഷംസീർ. ഡോ. ബി ആർ അംബേദ്കർ മാധ്യമ പുരസ്‌കാര വിതരണ ചടങ്ങ് കെടിഡിസി ഗ്രാൻഡ് ചൈത്രത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് പിന്നാക്ക വിഭാഗങ്ങൾ വൻതോതിൽ ചൂഷണത്തിന് വിധേയപ്പെടുന്ന സാഹചര്യത്തിൽ അവ അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തി അവസാനിപ്പിക്കേണ്ടതുണ്ട്. പിന്നാക്ക വിഭാഗക്കാരുടെ കേരളത്തിലെ അവസ്ഥ മെച്ചപ്പെട്ടതാണ്. എന്നിരുന്നാലും വിവിധ സാമൂഹിക സാഹചര്യങ്ങളിൽ നിന്ന് Read More…
Tag: Media
ജനാധിപത്യത്തെ നിലനിർത്താൻ മാധ്യമ സ്വാതന്ത്ര്യം അനിവാര്യം: ജസ്റ്റീസ് കെമാൽ പാഷ
കൊച്ചി: ആരോഗ്യകരമായ ജനാധിപത്യ വ്യവസ്ഥ നിലനിർത്താൻ മാധ്യമ സ്വാതന്ത്ര്യം അനിവാര്യമാണെന്ന് റിട്ടയേഡ് ജസ്റ്റീസ് ബി. കെമാൽ പാഷ. ജനാധിപത്യത്തിൻ്റെ മറ്റ് മൂന്ന് അടിസ്ഥാന ശിലകൾക്കും അപചയം സംഭവിക്കുമ്പോൾ തിരുത്തൽ ശക്തിയായി നിലകൊള്ളേണ്ട നാലാം തൂണായ മാധ്യമങ്ങളാണ്. സത്യസന്ധമായ മാധ്യമപ്രവർത്തനം വർത്തമാനകാലത്ത് ബഹുമുഖങ്ങളായ വെല്ലുവിളികളാണ് നേരിടുന്നത്. സാമൂഹികമായും രാഷ്ട്രീയമായും സാമ്പത്തികമായും സ്വതന്ത്രമായ മാധ്യമപ്രവർത്തനത്തിന് കൂച്ചുവിലങ്ങിടാനുള്ള ശ്രമം സംഘടിതമായി നടക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.സീനിയർ ജേർണലിസ്റ്റ്സ് യൂണിയൻ കേരളയുടെ പൊതുവേദിയായ മീഡിയ ഫോക്കസ് ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ സംഘടിപ്പിച്ച ‘മാധ്യമ സ്വാതന്ത്ര്യം Read More…