തിരുവനന്തപുരം: മാധ്യമ രംഗത്തെ സമഗ്ര സംഭാവനകൾക്ക് സംസ്ഥാന സർക്കാർ നൽകുന്ന പരമോന്നത ബഹുമതിയായ 2024 ലെ സ്വദേശാഭിമാനി കേസരി പുരസ്‌കാരവും 2024 ലെ സംസ്ഥാന മാധ്യമ പുരസ്‌കാരങ്ങളും 2021, 2022 വർഷങ്ങളിലെ സംസ്ഥാന ഫോട്ടോഗ്രഫി പുരസ്‌കാരങ്ങളും നാളെ (ഫെബ്രുവരി 5) മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിക്കും. സെക്രട്ടേറിയറ്റിലെ ദർബാർ ഹാളിൽ വൈകിട്ട് 6ന് നടക്കുന്ന ചടങ്ങിലാണ് പുരസ്‌കാര സമർപ്പണം. മുതിർന്ന മാധ്യമ പ്രവർത്തകനും ചരിത്രഗ്രന്ഥങ്ങളുടെ രചയിതാവുമായ മലയിൻകീഴ് ഗോപാലകൃഷ്ണനാണ് 2024 ലെ സ്വദേശാഭിമാനി കേസരി പുരസ്‌കാരത്തിന് അർഹനായത്. Read More…


