Kerala News Politics

മൂവാറ്റുപുഴ ജില്ല രൂപീകരണം; യുഡിഎഫില്‍ തര്‍ക്കം

മൂവാറ്റുപുഴ ജില്ല രൂപീകരിക്കുന്നതിനെ ചൊല്ലി യുഡിഎഫില്‍ നേതാക്കള്‍ തമ്മില്‍ തര്‍ക്കം. മുന്നണി യോഗത്തില്‍ എതിര്‍പ്പ് പ്രകടിപ്പിക്കാനൊരുങ്ങുകയാണ് കേരള കോണ്‍ഗ്രസ്. മൂവാറ്റുപുഴ ജില്ല രൂപികരിക്കുന്നതോടെ ഇടുക്കി ജില്ലയുടെ ഭാവി തകരുമെന്ന് ജോസഫ് വിഭാഗം വിലയിരുത്തുന്നു. ജില്ലാ രൂപീകരണവുമായി ബന്ധപ്പെട്ട് രാഷ്ട്രീയത്തില്‍ അനുകൂല സാഹചര്യമാണ് നിലനില്‍ക്കുന്നതെന്ന് മൂവാറ്റുപുഴ എംഎല്‍എ മാത്യൂ കുഴല്‍നാടന്‍ അഭിപ്രായപ്പെട്ടു. മൂവാറ്റുപുഴയെ ജില്ലയാക്കണമെന്ന് ഏറെ നാളായുള്ള ചര്‍ച്ചകളാണ്. 1982ല്‍ മൂവാറ്റുപുഴയെ ജില്ലയാക്കണമെന്ന ആശയം കെ കരുണാകരനാണ് മുന്നോട്ട് വെച്ചത്. ഇപ്പോള്‍ യുഡിഎഫ് സര്‍ക്കാര്‍ ഈ ആശയം നടപ്പിലാക്കുമോ Read More…