ന്യൂഡൽഹി: ചെറുകിട, നാമമാത്ര കർഷകർ ഉൾപ്പെടെ എല്ലാ കർഷകർക്കും കുറഞ്ഞ താങ്ങുവിലയുടെ (MSP) ആനുകൂല്യം ലഭ്യമാക്കുന്നതിനായി കേന്ദ്ര സർക്കാർ വിവിധ നടപടികൾ സ്വീകരിച്ചു. ഇതിൻ്റെ ഭാഗമായി പ്രധാനമന്ത്രി അന്നദാത ആയ സംരക്ഷൺ അഭിയാൻ (PM AASHA) പ്രധാന പദ്ധതിയായി നടപ്പിലാക്കുന്നു. 2018 സെപ്റ്റംബറിൽ ആരംഭിച്ച പദ്ധതിയുടെ ലക്ഷ്യം കർഷകർക്ക് വിളകൾക്ക് ന്യായമായ വില ഉറപ്പാക്കുന്നതിനൊപ്പം ഉപഭോക്താക്കൾക്കുള്ള വിലസ്ഥിരത നിലനിർത്തുകയുമാണ്. വിളയുടെയും വിപണി സാഹചര്യങ്ങളുടെയും അടിസ്ഥാനത്തിൽ വിവിധ വിലപിന്തുണ സംവിധാനങ്ങളെ ഏകോപിപ്പിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഓരോ വിപണന സീസണിനും Read More…


