മാലിന്യമുക്തം നവകേരളം ക്യാമ്പയിന്‍റെ ഭാഗമായി ലോക തണ്ണീര്‍ത്തട ദിനത്തോടനുബന്ധിച്ച് മുക്കം നഗരസഭ തെളിനീര്‍ ഒഴുകും നവകേരളം പദ്ധതിക്ക് തുടക്കം കുറിച്ചു. തൊഴിലുറപ്പ് തൊഴിലാളികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, വ്യാപാരി വ്യവസായി പ്രതിനിധികള്‍, നഗരസഭ ആരോഗ്യവിഭാഗം ജീവനക്കാര്‍ തുടങ്ങിയവര്‍ പദ്ധതിയുടെ ഭാഗമായി. മണാശ്ശേരി പുല്‍പ്പറമ്പ് -വട്ടോളിപ്പറമ്പ് തോട്ടില്‍ നടന്ന ശുചീകരണ പ്രവൃത്തി നഗരസഭ ചെയര്‍മാന്‍ പി ടി ബാബു ഉദ്ഘാടനം ചെയ്തു. പദ്ധതിയുടെ ഭാഗമായി സഗരസഭയിലെ എല്ലാ വാര്‍ഡുകളിലെയും തോടുകള്‍, നീര്‍ച്ചാലുകള്‍ എന്നിവ വൃത്തിയാക്കുമെന്ന് ചെയര്‍മാന്‍ Read More…


