Kerala News

തിരുവനന്തപുരത്ത് അപൂർവ രോഗം ‘മ്യൂറിൻ ടൈഫസ്’ സ്ഥിരീകരിച്ചു: 75കാരൻ വിദഗ്ദ്ധ ചികിൽസയിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് അപൂർവമായ ‘മ്യൂറിൻ ടൈഫസ്’ രോഗം സ്ഥിരീകരിച്ചു. 75 വയസ്സുള്ള വിദേശത്ത് നിന്നെത്തിയ ആളിലാണ് ഈ ചെള്ള് പനിക്കു സമാനമായ ബാക്ടീരിയൽ രോഗം കണ്ടെത്തിയത്. രോ​ഗി ഈഞ്ചയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സെപ്റ്റംബർ 8ന് ശരീരവേദന, വിശപ്പില്ലായ്മ, തളർച്ച എന്നീ ലക്ഷണങ്ങളോടെ ചികിത്സ തേടിയ ഇയാളുടെ കരളിന്റെയും കിഡ്നിയുടെയും പ്രവർത്തനം തകരാറിലായതായും കണ്ടെത്തി. തുടർന്ന്, സിഎംസി വെല്ലൂരിൽ നടത്തിയ പരിശോധനയിലാണ് മ്യൂറിൻ ടൈഫസ് സ്ഥിരീകരിച്ചത്. രോഗം അതീവ ഗുരുതരമായിരുന്നുവെങ്കിലും ഇപ്പോൾ ആരോഗ്യനില മെച്ചപ്പെട്ടതായി അറിയിച്ചു. മ്യൂറിൻ Read More…