Kerala News

റെക്കോര്‍ഡിങ്ങും ലൈവ് സ്ട്രീമിങ്ങും വേണ്ടെന്നു ചീഫ് സെക്രട്ടറി; എന്‍ പ്രശാന്ത് ഇന്ന് ഹിയറിങ്ങിന് ഹാജരാവുമോ എന്നതില്‍ അനിശ്ചിതത്വം

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥന്‍ എന്‍ പ്രശാന്തിന്റെ അച്ചടക്ക നടപടിയുമായി ബന്ധപ്പെട്ട ഹിയറിങ്ങിന് ഇന്ന് വൈകിട്ട് 4.30ന് ചീഫ് സെക്രട്ടറി ശാരദ മുരളീധരന്റെ ചേംബറില്‍ ഹാജരാകണമെന്ന് നിര്‍ദ്ദേശമുണ്ടെങ്കിലും, അദ്ദേഹം ഹാജരാവുമോ എന്നത് ഇനിയും വ്യക്തമായിട്ടില്ല. ഹിയറിങ്ങ് വീഡിയോ റെക്കോര്‍ഡ് ചെയ്യുകയും ലൈവ് സ്ട്രീമിങ് നടത്തുകയും വേണമെന്ന പ്രശാന്തിന്റെ ഉപാധികള്‍ ചീഫ് സെക്രട്ടറി തള്ളിയിരുന്നു. ഇത്തരം ആവശ്യങ്ങള്‍ ഐഎഎസ് ചട്ടങ്ങളില്‍ പെടുത്തിയിട്ടില്ലെന്നും, വകുപ്പുതല നടപടിയിലൊരു ഉദ്യോഗസ്ഥനുമായി മറ്റൊരുദ്യോഗസ്ഥന്‍ നടത്തിയ സംഭാഷണം പൊതുജനത്തോട് ലൈവ് ചെയ്യാനാകില്ലെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കിയിരുന്നു. 2023 Read More…

Kerala News

ഐഎഎസ് പോരാട്ടം ചൂടേറിയപ്പോൾ: ‘മല്ലു ഹിന്ദു’ ഗ്രൂപ്പ് വിവാദത്തിൽ കെ. ഗോപാലകൃഷ്ണനും എന്. പ്രശാന്തിനും സസ്‌പെൻഷൻ

തിരുവനന്തപുരം: സംസ്ഥാനത്തെ ഐഎഎസ് ഉദ്യോഗസ്ഥരിൽ വലിയ ചലനം സൃഷ്ടിച്ച കേസിൽ സസ്‌പെൻഷൻ നടപടികൾ. വ്യവസായ വകുപ്പ് ഡയറക്ടർ കെ. ഗോപാലകൃഷ്ണനും അഗ്രോ ഇൻഡസ്ട്രീസ് ഡയറക്ടർ എന്. പ്രശാന്തിനും സസ്‌പെൻഷൻ. അഡീഷണൽ ചീഫ് സെക്രട്ടറി എ. ജയതിലകിനെതിരായ പരസ്യപ്രതികരണമാണ് പ്രശാന്തിനെതിരെ നടപടിക്ക് കാരണമെന്നാണ് ചീഫ് സെക്രട്ടറി അറിയിച്ചത്. അതേസമയം, ‘മല്ലു ഹിന്ദു’ എന്ന ഹിന്ദു ഐഎഎസ് ഉദ്യോഗസ്ഥർക്ക് മാത്രമായുള്ള വാട്സ്ആപ്പ് ഗ്രൂപ്പ് ആരംഭിച്ചതാണ് ഗോപാലകൃഷ്ണനെതിരായ നടപടിക്ക് അടിസ്ഥാനം. സമൂഹമാധ്യമങ്ങളിൽ നടത്തിയ പരസ്യപ്രതികരണങ്ങൾ ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയ ചീഫ് സെക്രട്ടറി ശാരദ Read More…