ന്യൂഡൽഹി: ഗംഗാ പുനരുജ്ജീവന പ്രവർത്തനങ്ങളുടെ ഭാഗമായി ശുദ്ധീകരിച്ച മലിനജലത്തിൻ്റെ സുരക്ഷിതമായ പുനരുപയോഗം പ്രധാന മുൻഗണനയാക്കണമെന്ന് കേന്ദ്ര ജലശക്തി മന്ത്രി സി.ആർ. പാട്ടീൽ നിർദേശിച്ചു. വ്യാഴാഴ്ച ചേർന്ന ഗംഗാ പുനരുജ്ജീവനത്തിനായുള്ള എംപവേഡ് ടാസ്ക് ഫോഴ്സിൻ്റെ 19-ാമത് യോഗത്തിലാണ് സംസ്ഥാന സർക്കാരുകൾക്കും നഗരസഭകൾക്കും പുനരുപയോഗ പദ്ധതികൾ വേഗത്തിൽ നടപ്പാക്കാൻ മന്ത്രി നിർദേശം നൽകിയത്. ഗുണനിലവാര മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നും, ജലസേചനത്തിനും മറ്റ് ആവശ്യങ്ങൾക്കും ഉപയോഗിക്കുന്ന ശുദ്ധീകരിച്ച മലിനജലത്തിൻ്റെ ഗുണനിലവാരം സ്ഥിരമായി പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇത് പൊതുജനാരോഗ്യവും കാർഷിക ഉൽപാദനക്ഷമതയും Read More…


