Kerala News

നന്തൻകോട് കൂട്ടക്കൊല: കേഡല്‍ ജിന്‍സണ്‍ രാജ കുറ്റക്കാരന്‍, ശിക്ഷ നാളെ പ്രഖ്യാപിക്കും

തിരുവനന്തപുരം: നന്തൻകോട് കൂട്ടക്കൊലപാതകക്കേസിൽ പ്രതിയായ കേഡല്‍ ജിന്‍സണ്‍ രാജ കുറ്റക്കാരനെന്ന് തിരുവനന്തപുരം ആറാം അഡീഷണൽ സെഷൻസ് കോടതി വിധിച്ചു. പ്രതിക്ക് ഏർപ്പെടുത്തേണ്ട ശിക്ഷ സംബന്ധിച്ച വാദം നാളെ കേൾക്കാനാണ് കോടതി തീരുമാനിച്ചിരിക്കുന്നത്. നന്തന്‍കോടുള്ള വീട്ടില്‍ മാതാപിതാക്കളെയും സഹോദരിയെയും അടക്കം നാലുപേരെയാണ് കേഡല്‍ ജിന്‍സണ്‍ രാജ കൊലപ്പെടുത്തിയത്. 2017 ഏപ്രില്‍ 9ന് പുലര്‍ച്ചെയാണ് ക്ലിഫ് ഹൗസിനു സമീപം ബെയ്ന്‍സ് കോംപൗണ്ടിലെ 117-ാം നമ്പര്‍ വീട്ടില്‍ പ്രഫ. രാജ തങ്കം, ഭാര്യ ഡോ. ജീന്‍ പത്മ, മകള്‍ കരോലിന്‍, ബന്ധു Read More…